കോഴിക്കോട്: ഒക്ടോബറിൽ കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള സംസ്ഥാനത്തിെൻറ ഒരുക്കങ്ങളിൽ തൃപ്തനെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു. തയാറെടുപ്പുകൾ അവലോകനം ചെയ്യാനായി ചേർന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. ചെറിയ ജോലികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
രണ്ടാഴ്ചക്കകം ഇവ പൂർത്തീകരിക്കുമെന്ന് സ്പോർട്സ് കൗൺസിൽ ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു. കൊച്ചിയിൽ കളി നടത്തുന്നത് സംബന്ധിച്ച് പരാതികളൊന്നും തനിക്ക് കിട്ടിയിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഫുട്ബാൾപ്രേമികളാണെന്നും ഇനിയൊരു അവസാനഘട്ട അവലോകനത്തിെൻറ ആവശ്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, സെക്രട്ടറി സഞ്ജയൻ കുമാർ, കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ബി. അശോക്, സായി റീജനൽ ഡയറക്ടർ ഡോ. ജി. കിഷോർ, ജി.സി.ബി.എ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.