ലണ്ടൻ: 11 അന്താരാഷ്ട്ര പട്ടങ്ങൾ, എട്ട് ഒളിമ്പിക് മെഡലുകൾ, 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡുകൾ... നിസ്തുലമായ 13 വർഷത്തെ കരിയറിൽനിന്ന് ട്രാക്കിലെ അത്ഭുതവിളക്ക് ശനിയാഴ്ച വിടപറയുേമ്പാൾ ലോകം പ്രാർഥനയിലാണ്. അവസാന പോരാട്ടത്തിലും ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ താരം അജയ്യനായിരിക്കണമേ എന്ന ഉൽക്കടമായ പ്രാർഥന. എന്നാൽ, ആരാധകർക്കുള്ള ആശങ്കപോലുമില്ല ബോൾട്ടിന്. അവസാന പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ പതിവ് കൂസലില്ലായ്മയോടെയായിരുന്നു േബാൾട്ട്. ഫൈനൽ ലാപ്പിൽ വികാരഭരിതനാവില്ലെന്ന് ആവർത്തിച്ച ബോൾട്ട്, അവസാനമത്സരം ഗംഭീരമാക്കി കരിയറിനോട് വിടപറയാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.
‘‘അവസാന മത്സരത്തിന് പ്രത്യേകതകളൊന്നും കാണുന്നില്ല. ഇതൊരു ചാമ്പ്യൻഷിപ് മാത്രമാണ്. ഞാൻ ഇവിടെ വന്നു, കണ്ടു. ഏതൊരു ചാമ്പ്യൻഷിപ്പിനെയുംപോലെ ശ്രദ്ധകേന്ദ്രീകരിച്ച്, കഠിനമായ പരിശീലനത്തിലാണ്. ജയിക്കാനാണ് ഞാൻ ശനിയാഴ്ച ട്രാക്കിലിറങ്ങുന്നത്’’ -റോയിേട്ടഴ്സ് ടി.വിയോട് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ വേഗരാജാവ് താൻതന്നെയാണെന്നും ബോൾട്ട് ആവർത്തിച്ചു. തെൻറ റെക്കോഡുകൾ തകരാൻ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘ആ റെക്കോഡുകൾ തകരില്ലെന്നാണ് പ്രതീക്ഷ. ഒരു അത്ലറ്റും അത് ആഗ്രഹിക്കില്ല. എെൻറ കുട്ടികൾ 20 വയസ്സ് കടന്നാലും അവരോടായി എനിക്ക് പറയണം: ‘നോക്കൂ, ഞാൻതന്നെയാണ് ഇപ്പോഴും ജേതാവ്.’ ഇക്കാലത്ത് അത് ആർക്കെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. രണ്ടു വർഷത്തിനപ്പുറം, പത്തു വർഷത്തിനപ്പുറം അതുണ്ടായേക്കാം. പക്ഷേ, ഇപ്പോഴതിനൊരു വെല്ലുവിളിയില്ല’’ -എതിരാളികളുടെ ആത്മവിശ്വാസം തകർക്കുന്ന വാക്ശരങ്ങളായിരുന്നു അത്. ഉരുക്കുശരീരത്തിലെ ആത്മവിശ്വാസത്തിന് തിളക്കം ഒരുകാലത്തും കുറയില്ലെന്ന് വ്യക്തം.
തനിക്ക് അത്ലറ്റിക്സിൽ ഒരു പിൻഗാമിയുണ്ടാവുമോ എന്ന ചോദ്യത്തിന് ദക്ഷിണാഫ്രിക്കയുടെ വായിദ് വാൻ നീകെർക്കായിരിക്കും അത് എന്ന് പ്രതികരിച്ചു. 400 മീറ്ററിലും 300 മീറ്ററിലും ലോക റെക്കോഡുകൾ വായിദിെൻറ പേരിലാണെന്നും തെൻറ സ്ഥാനത്തേക്ക് ഉയരാൻ അദ്ദേഹത്തിനാവും കഴിയുക എന്നും ബോൾട്ട് വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.