കിങ്സ്റ്റൺ: ജമൈക്കൻ സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ട് അടുത്ത വർഷം വിരമിക്കും. 2017ൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിൽ നിന്ന് വിടപറയുമെന്നാണ് ഒളിമ്പിക് ജേതാവും ലോക റെക്കോർഡിനുടമയുമായ ബോൾട്ട് അറിയിച്ചിട്ടുള്ളത്.
ജൂണിൽ സ്വന്തം മണ്ണിൽ നടക്കുന്ന ദ റെയ്സേഴ്സ് ഗ്രാൻറ് പ്രിക്സിലായിരിക്കും ജമൈക്കയിലെ തെൻറ അവസാന മത്സരമെന്നും സ്മൈൽ ജമൈക്ക എന്ന ടെലിവിഷെൻറ പ്രഭാത പരിപാടിയിൽ പെങ്കടുക്കവെ 30കാരനായ ബോൾട്ട് വ്യക്തമാക്കി.
2008, 2012 ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും സ്വർണമണിഞ്ഞ ബോൾട്ട് ഒളിമ്പിക്സ് മത്സരങ്ങളോട് നേരത്തെ തന്നെ വിടപറഞ്ഞിരുന്നു. നിലവിൽ 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡ് ബോൾട്ടിെൻറ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.