ബോൾട്ടി​െൻറ പതനത്തിന്​ കാരണം സംഘാടകർ

ലണ്ടൻ: വേഗരാജാവ്​ ഉസൈൻ ബോൾട്ടി​​​​െൻറ തോൽവിക്ക്​ കാരണക്കാർ സംഘാടകരാണെന്ന ആരോപണവുമായി ജമൈക്കൻ ടീമും സഹതാരങ്ങളും. മൽസരത്തിന്​ മുമ്പ്​ തണുപ്പേറിയ മുറിയിൽ സംഘാടകർ ഇരുത്തിയതാണ്​ റിലേയിലെ തോൽവിക്ക്​ കാരണമെന്നാണ്​ ടീമി​​​െൻറ ആരോപണം. 

ഒാട്ടത്തിന്​ മുൻപുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതിന്​ ശേഷമായിരുന്നു സംഘാടകർ നാൽപ്പത്​ മിനിട്ട്​ തണുപ്പേറിയ മുറിയിൽ ഇരുത്തിയത്​​. ഇതാണ്​ ബോൾട്ട്​ പരിക്കേൽക്കാൻ കാരണമെന്നാണ്​ ജമൈക്കൻ ടീമും സഹതാരങ്ങളിലൊരാളായ യോഹാൻ ബ്ലേക്കും ആരോപിക്കുന്നത്.

മറ്റ്​ മൽസരങ്ങളുടെ മെഡൽദാന ചടങ്ങ്​ വൈകിയതാണ്​ ​താരങ്ങളെ തണുപ്പേറിയ മുറിയിൽ ഇരുത്താൻ കാരണം​. അധികൃതരുടെ നടപടിയെ വിമർശിച്ച്​  അമേരിക്കൻ ടീമംഗമായ ജസ്​റ്റിൻ ഗാറ്റ്​ലിനും രംഗത്തെത്തി.

 ​.

Tags:    
News Summary - Usain Bolt last match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT