ഉഷയും അഞ്ജുവും ചിത്രയോട് നീതി പുലർത്തിയില്ലെന്ന് മന്ത്രി മൊയ്തീൻ

തിരുവനന്തപുരം: പി.യു. ചിത്രയോട് പി.ടി. ഉഷയും അഞ്ജു ബോബി ജോർജും നീതി പുലർത്തിയില്ലെന്നു കായികമന്ത്രി എ.സി. മൊയ്തീൻ. ഇരുവരുടെയും നിലപാടുകൾ സംശയകരമാണ്. ചിത്രക്ക് കായിക രംഗത്ത് ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. സെലക്ഷൻ കമ്മിറ്റി അംഗങ്ങളും മലയാളികളുമായ പി.ടി. ഉഷയും അഞ്ജു ബോബി ജോർജും ചിത്രക്ക് വേണ്ടി വാദിച്ചില്ലെന്ന് ആരോപണമുർന്നിരുന്നു.

പി.യു ചിത്രയെ പ​െങ്കടുപ്പിക്കാൻ കഴിയില്ലെന്ന്​ ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷൻ ഇന്ന് നിലപാട് സ്വീകരിച്ചതോടെ  ചിത്രയുടെ എല്ലാ പ്രതീക്ഷകൾക്കും വിരാമമായി. തങ്ങളുടെ വാദം കേൾക്കാതെയാണ്​ ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ്​ ഫെഡറേഷൻ നിലപാട്.​ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ്​ താരത്തിന്​ വീണ്ടും പ്രതീക്ഷ നൽകിയത്​. അത്​ലറ്റിക്​ ഫെഡറേഷ​​​െൻറ ശക്​തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന്​ വേണ്ടി ഒരു ശ്രമവുംനടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ​ അത്​ലറ്റിക്​ ഫെഡറേഷൻ​.

Tags:    
News Summary - Usha and Anju have denied justice to the chithra, says minister Moideen-sorts news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.