ഉഷ സ്കൂള്‍ കായിക പ്രതിഭകളെ  തെരഞ്ഞെടുക്കുന്നു


കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനില്‍നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ എട്ടു മണിക്ക് ഉഷ സ്കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2645811, 9539007640.

Tags:    
News Summary - usha school of athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT