പാലാ: ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാന സ്കൂള്‍ കായികമേളയിലെ നിറസാന്നിധ്യവും സംസാരവിഷയവുമാണ് പി.ടി. ഉഷയും ശിഷ്യകളും. കൗമാര കായികമാമാങ്കത്തില്‍ പലതവണകളിലായി നൂറിലേറെ മെഡലുകളാണ് ഉഷ സ്കൂളിലെ താരങ്ങള്‍ സ്വന്തമാക്കിയത്. ടിൻറു ലൂക്കയും സി. ശില്പയും അശ്വതി മോഹനും ജെസി ജോസഫും ജിസ്ന മാത്യുവും അബിത മേരി മാനുവലുമടക്കമുള്ള മിടുക്കികള്‍ ട്രാക്കിലെ വീരറാണിമാരായിരുന്നു. എന്നാല്‍, .
കായികോത്സവം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ ഒരു സ്വര്‍ണംപോലും ലഭിച്ചിട്ടില്ല. പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ വി.എസ്. വിസ്മയ നേടിയ വെള്ളിമെഡലാണ് ഉഷ സ്കൂളിലെ താരങ്ങളുടെ ഇതുവരെയുള്ള വ്യക്തിഗത സമ്പാദ്യം. ഇതേയിനത്തില്‍ റിറ്റി പി. രാജു 300 മീറ്റര്‍ പിന്നിട്ടപ്പോള്‍ കാലുകള്‍ കൂട്ടിമുട്ടി ട്രാക്കില്‍ വീണതോടെ മറ്റൊരു മെഡലിനുള്ള സാധ്യതയും നഷ്ടമായി. പരിശീലിക്കാന്‍ സിന്തറ്റിക് ട്രാക്കും മികച്ച സൗകര്യങ്ങളുമുണ്ടായിട്ടും ഈ മെഡല്‍വരള്‍ച്ച പാലായില്‍ ചര്‍ച്ചവിഷയമായി. മൈതാനംപോലുമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ മികച്ച പ്രകടനം നടത്തുേമ്പാഴാണിത്.
പതിവായി സ്കൂള്‍ കായികമേളെക്കത്തെുന്ന പരിശീലക ഉഷെയയും പാലായിലേക്ക് കണ്ടില്ല. ആകെ എട്ടുതാരങ്ങളാണ് ഇത്തവണ ഉഷ സ്കൂളില്‍നിന്ന് എത്തിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പലത്ത് മൂന്ന് വിഭാഗങ്ങളിലും സ്വര്‍ണം ഇവര്‍ക്കായിരുന്നു. സീനിയറില്‍ അബിത മേരി മാനുവലും ജൂനിയറില്‍ സൂര്യമോളും സബ് ജൂനിയറില്‍ എല്‍ഗ തോമസുമായിരുന്നു ഒറ്റലാപ്പില്‍ തൂത്തുവാരിയത്. കഴിഞ്ഞ വര്‍ഷം സബ്ജൂനിയറില്‍ ട്രിപ്പിൾ സ്വര്‍ണം നേടിയ എല്‍ഗ തോമസിന് ഇനി 200 മീറ്ററിലാണ് പ്രതീക്ഷ. കെ.ടി. ആദിത്യക്കും പ്രതിഭ വര്‍ഗീസിനും 200 മീറ്ററില്‍ മത്സരമുണ്ടെങ്കിലും ചരിത്രത്തിലാദ്യമായി സ്വര്‍ണമില്ലാതെ മടങ്ങേണ്ടി വരുമെന്നാണ് പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്.
പാലായില്‍ ഒരിനത്തിലും ഫൈനലില്‍പോലും ഉഷയുടെ ശിഷ്യകളില്ലായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ കെ.ടി. ആദിത്യ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 100ലെ മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കാനുമില്ലായിരുന്നു. എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും കഴിഞ്ഞ വര്‍ഷം ഉഷയുടെ കുട്ടികള്‍ സ്വന്തമാക്കിയിരുന്നു. ഇവരുടെ മികവില്‍ കോഴിക്കോട് പൂവമ്പായ് എ.എം.എച്ച്.എസ്.എസിന് 37 പോയൻറും ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ പൂവമ്പായ് അക്കൗണ്ടുപോലും തുറന്നിട്ടില്ല. കോഴിക്കോടിനാകെട്ട നിലവിലെ മൂന്നാം സ്ഥാനവും നഷ്ടമാകുന്ന അവസ്ഥയാണ്. പുല്ലൂരാംപാറ സെൻറ് ജോസ്ഫ്സ് സ്കൂളിെൻറ മികച്ച പ്രകടനമാണ് ഉഷ സ്കൂളിെൻറ തകര്‍ച്ചക്കിടയിലും കോഴിക്കോടിെൻറ മാനം കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.