ന്യൂയോർക്: അമ്മയായി വീണ്ടും കോർട്ടിൽ തിരിച്ചെത്തിയ സെറീന വില്യംസിന് ചേച്ചിക്കു മുന്നിൽ അടിതെറ്റി. ഇന്ത്യൻ വെൽസ് ടെന്നിസിെൻറ മൂന്നാം റൗണ്ടിലാണ് വീനസ് അനിയത്തിയെ വീഴ്ത്തിയത്. സ്കോർ: 6-3, 6-4. 2017 ആസ്ട്രേലിയൻ ഒാപൺ കിരീടമണിഞ്ഞശേഷം അമ്മയാകാൻ അവധിയിൽ പോയ സെറീന ഇന്ത്യൻ വെൽസിലൂടെയാണ് വീണ്ടും കോർട്ടിൽ തിരിച്ചെത്തിയത്. ഒന്നും രണ്ടും റൗണ്ടിൽ അനായാസം ജയിച്ചെങ്കിലും ചേച്ചിക്കുമുന്നിൽ അടിതെറ്റി. ‘‘നന്നായി കളിക്കാനായി. പക്ഷേ, താളം വീണ്ടെടുക്കാൻ ഇനിയുമേറെ പോകണം’’ -മത്സരശേഷം സെറീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.