ന്യൂഡൽഹി: ലോക ബോക്സിങ് ഒാർഗനൈസേഷൻ സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയിലെയും ചൈനയിലെയും ഒന്നാം സ്ഥാനക്കാർ ശനിയാഴ്ച ഏറ്റുമുട്ടാനിരിക്കെ താരങ്ങൾ തമ്മിൽ വാഗ്യുദ്ധം തുടങ്ങി. ‘ബാറ്റിൽഗ്രൗണ്ട് ഏഷ്യ’ എന്ന തലക്കെട്ടിൽ നടക്കുന്ന പോരാട്ടത്തിൽ ഒാറിയൻറൽ ചാമ്പ്യനായ ചൈനയുടെ സുൽപിക്കർ മയ്മയ്തിയാലിയാണ് ഏഷ്യ പസഫിക് പട്ടം നിലനിർത്താൻ ഇറങ്ങുന്ന വിജേന്ദർ സിങ്ങിെൻറ എതിരാളി. ശനിയാഴ്ച മുംബൈയിലെ വർളിയിലെ എൻ.എസ്.സി.െഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരുവരും റിങ്ങിന് പുറത്ത് ‘ഇടി’ തുടങ്ങി.
പ്രഫഷനൽ ബോക്സിങ് റിങ്ങിൽ അരങ്ങേറിയ ശേഷം തോൽവിയറിയാത്ത രണ്ടു പേരാണ് മുഖാമുഖമിറങ്ങുന്നത്. എട്ടിൽ എട്ടും ജയിച്ച വിജേന്ദറിന് ഏഴ് ജയവും നോക്കൗട്ടിലൂടെ എതിരാളിയെ നിലംപരിശാക്കിയായിരുന്നു. ചൈനീസ് താരത്തിനാവെട്ട ഒമ്പതിൽ എട്ട് ജയവും ഒരു സമനിലയും. എന്നാൽ അഞ്ച് ജയം മാത്രമേ നോക്കൗട്ടിലൂടെ നേടാനായുള്ളൂ.
ഒമ്പതാം അങ്കത്തിലും ജയം തനിക്കായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘നോക്കൗട്ട് വിജയമാണ് ലക്ഷ്യം. ആദ്യറൗണ്ടിൽ തന്നെ എതിരാളിയെ വീഴ്ത്തും. ചൈനീസ് ഉൽപന്നങ്ങൾ ഇൗടുനിൽക്കില്ലെന്ന് അറിയാമല്ലോ’ - വിജേന്ദറിെൻറ പരിഹാസചോദ്യം.
എന്നാൽ റാങ്കിങ്ങിൽ 127ാം സ്ഥാനക്കാരനാണെന്നതിലെ അപകർഷത കൂടാതെയായിരുന്നു സുൽപിക്കറിെൻറ മറുപടി. ‘ചൈനക്കാർക്ക് എന്തൊക്കെ കഴിയുമെന്ന്
ഞാൻ വിജേന്ദറിന് കാണിച്ചുകൊടുക്കാം. ചൈനക്ക് എന്തൊക്കെ കഴിയുമെന്ന് ഞങ്ങൾ ഇന്ത്യക്ക് പലതവണ കാണിച്ചുകൊടുത്തിട്ടുണ്ട്. ചില പാഠങ്ങൾ പഠിക്കാൻ വിജേന്ദറിന് സമയമായി. വിജേന്ദർ, ഞാൻ നിങ്ങളുടെ നാട്ടിലേക്കാണ് വരുന്നത്. നിങ്ങളുടെ പട്ടവും കൊണ്ടാണ് ഞാൻ തിരിക്കുക’ - വിജേന്ദറിെൻറ വെല്ലുവിളിക്ക് അതേനാണയത്തിലെ മറുപടി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ജയിക്കുന്നവർക്ക് ഏഷ്യ പസഫിക് ചാമ്പ്യൻ പട്ടവും ഒാറിയൻറൽ ചാമ്പ്യൻ പട്ടവും സ്വന്തമാവും. വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ നീരജ് ഗോയലും ഫിലിപ്പീൻസിെൻറ അലൻ താനഡയും അതേദിവസം ഏറ്റുമുട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.