കണ്ണൂര്‍: വിജയവര പിന്നിട്ട് അല്പം മടിയോടെ ചിരിച്ച് വിഷ്ണു പറയുന്നു: ‘എനിക്ക് ഉസൈന്‍ ബോള്ട്ടാകണം’. ദാരിദ്ര്യത്തിെൻറ ആദിവാസിക്കുടിലില്നിന്ന് സംസ്ഥാന കായികോത്സവത ്തിലെ സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ച വിഷ്ണുവിന് ൈകയടിക്കണം. സബ്ജൂനിയര് ആണ്‍കുട്ട ികളുടെ 400 മീറ്ററില്‍ 53.82 സെക്കന്‍ഡിലാണ് തിരുവനന്തപുരം വെള്ളായണി അയ്യൻകാളി മോഡല്‍ ഗവ. റസിഡന്‍ഷ്യല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മുന്നേറ്റം. സംസ്ഥാനമേളയില്‍ വിഷ്ണുവിെൻറ ആദ്യ സ്വര്‍ണമാണിത്. കരുത്തുറ്റ പേശികളുള്ള ഈ മിടുക്കന് എതിരാളികളെ ഏറെ പിന്നിലാക്കിയാണ് ഒന്നാമനായത്.
വയനാട് ബത്തേരി മുണ്ടക്കൊല്ലി സ്വദേശിയായ വിഷ്ണു നാലു വര്‍ഷം മുമ്പാണ് ചുരമിറങ്ങി അയ്യൻകാളി സ്കൂളിലെത്തിയത്. പീസ് ആണ് പരിശീലകന്. മൂന്നാം വയസ്സില്‍ അമ്മ വിഷണുവിനെയും സഹോദരങ്ങളെയും ഉപേക്ഷിച്ചതാണ്. പിന്നീട് അച്ഛന് കുളിയനും ചേട്ടന്മാരായ ബിജുവും രാജുവും ബാബുവുമാണ് വിഷ്ണുവിനെയും അനിയന് നന്ദുവിനെയും വളര്‍ത്തിയത്. ബിജുവാണ് ഇപ്പോള്‍ താങ്ങായി കൂടെയുള്ളത്.
വിഷ്ണു ചീരാലിലെ സ്കൂളില്‍ പഠിക്കുമ്പോഴും ഓട്ടത്തില്‍ സമ്മാനങ്ങള്‍ ഏറെ നേടിയിരുന്നു. വലിയ താരമായി മാറണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം. നല്ലൊരു ജോലികിട്ടി സഹോദരങ്ങളെയെല്ലാം സംരക്ഷിക്കാന്‍ അവന് കഴിയേട്ടയെന്നാണ് ചേട്ടെൻറ പ്രാര്‍ഥന. നേരത്തേ പുല്‍ക്കുടിലിലായിരുന്നു ഈ താരം. പഞ്ചായത്ത് ധനസഹായത്തോടെ നിര്‍മിച്ച വീട്ടിലാണ് താമസം. സുമനസ്സുകള്‍ സഹായെമത്തിച്ചാല് വിഷ്ണുവിന് കൈത്താങ്ങാകും. ഉസൈന്‍ ബോള്‍ട്ടിനെ പോലെയാകണമെന്നാണ് ഈ ആദിവാസി ബാലെൻറ ഏറ്റവും വലിയ മോഹം. സംസ്ഥാന കായികോത്സവത്തില്‍ ഇത് കന്നിസ്വര്ണമാണ്. 100, 200 മീറ്ററുകളിലും വിഷ്ണു മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.