റാപിഡ്​ ചെസ്​ ചാമ്പ്യൻഷിപ്​: വിശ്വനാഥൻ ആനന്ദിന്​ കിരീടം

റിയാദ്​: വിമർശകരുടെ വായടപ്പിച്ച്​ വിശ്വനാഥൻ ആനന്ദിന്​ ലോക റാപിഡ്​ ചെസ്​ ചാമ്പ്യൻഷിപ്പിൽ വിജയം. റിയാദിൽ നടന്ന മൽസരത്തിൽ റഷ്യയുടെ വ്ലാദമിർ ഫെഡോസീവിനെ പരാജയപ്പെടുത്തി​​ ആനന്ദ്​ കിരീടം ചൂടി​.15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ ടൈ വന്നതിനെത്തുടര്‍ന്ന് പ്ലേ ഓഫില്‍ ജയിച്ചാണ് ആനന്ദ് ജേതാവായത്.  

അഞ്ചാം റൗണ്ടിൽ ലോക ഒന്നാം നമ്പർ മാഗ്നസ്​ കാൾസണെ ആനന്ദ്​ അട്ടിമറിച്ചിരുന്നു. ടൂർണമ​​െൻറിലാകെ ആറ്​ ജയവും 9 സമനിലയുമാണ്​ ആനന്ദ്​ നേടിയത്​.​ കാള്‍സണ്‍ അഞ്ചാം സ്ഥാനത്താണ്

10.5 പോയൻറ്​ നേടിയ ആനന്ദ്​ ടൈബ്രേക്കറിൽ രണ്ട്​ ഗെയിമുകളും നേടിയായിരുന്നു കിരീടം നിലനിർത്തിയത്​. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് പട്ടം തിരികെപ്പിടിക്കുന്നത്. തുടർ പരാജയം കാരണം കുറച്ച്​ കാലങ്ങളായി നേരിടുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു റിയാദിലെ മിന്നുന്ന വിജയം. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അടക്കം നിരവധി പ്രമുഖർ ആനന്ദിന്​ ആശംസകളുമായി രംഗത്തെത്തി. 

Tags:    
News Summary - Viswanathan Anand Remains Unbeaten in Rapid Chess Championship - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT