കോഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരിതെളിയുേമ്പാൾ അവഗണനയുെട സ്മാഷിൽ മനംനൊന്ത് അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ടോം ജോസഫ്. കോഴിക്കോട് ജില്ലക്കാരൻ കൂടിയായ ടോമിനെ സംഘാടകർ മുൻവൈരാഗ്യത്തിെൻറ പേരിൽ ഉദ്ഘാടന ചടങ്ങിൽനിന്ന് മാറ്റി നിർത്തി. ടോമിെൻറ നാടായ കുറ്റ്യാടിയിലൂടെയടക്കം ചാമ്പ്യൻഷിപ്പിെൻറ ദീപശിഖ പ്രയാണം നടത്തിയപ്പോഴും ഇൗ മിന്നും താരത്തെ തിരിഞ്ഞുേനാക്കിയില്ല. 1998 മുതൽ 2015 വരെ കേരള ടീമിെൻറയും ’98 മുതൽ 2012 വരെ ഇന്ത്യൻ ടീമിെൻറയും അവിഭാജ്യഘടകമായിരുന്ന മലയാളി താരത്തെയാണ് സ്വന്തം മണ്ണിൽ അവഗണിച്ചത്. രണ്ട് ഏഷ്യൻ ഗെയിംസിലും മൂന്നു സാഫ് ഗെയിംസുകളിലും നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമടക്കം 30 അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട് ഇൗ പൂതംപാറക്കാരൻ. 2001ൽ സ്വപ്നനഗരിയിൽ ദേശീയ ചാമ്പ്യഷിപ്പിൽ കേരളം ജേതാക്കളായപ്പോൾ ടോം ജോസഫ് ടീമിലെ നിർണായകഘടകമായിരുന്നു.
കോഴിക്കോട് ജില്ലയിൽ സാലി ജോസഫിനുശേഷം അർജുന അവാർഡ് നേടിയ ഏകതാരമാണ് ടോം. ആദ്യ അർജുന ജേത്രിയായ കെ.സി. ഏലമ്മയെയാണ് സംഘാടകർ ദീപശിഖാപ്രയാണത്തിന് ചുമതലെപ്പടുത്തിയത്. പ്രയാണസംഘത്തിലും ടോമിനെ ഉൾപ്പെടുത്തിയില്ല. ഇൗ മാസം 26ന് നടക്കുന്ന, കേരളത്തിനായി കളിച്ച അന്താരാഷ്ട്ര താരങ്ങളെ ആദരിക്കുന്ന ചടങ്ങിന് ക്ഷണം കിട്ടിയിട്ടുണ്ട്. എന്നാൽ, അവഗണനയിൽ പ്രതിഷേധിച്ച് ടോം ചടങ്ങിനെത്താനിടയില്ല. ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുെമന്ന് ടോം ‘മാധ്യമ’ത്തോട് പറഞ്ഞു.
അർജുന അവാർഡ് കാലുനക്കി വാങ്ങിയതാണെന്ന വോളിബാൾ അസോസിയേഷൻ മുൻ ഭാരവാഹിയുെട പ്രതികരണത്തിെൻറ അലയൊലികളാണ് ടോമിനെ അവഗണിച്ചതിനു പിന്നിൽ. തെരഞ്ഞെടുപ്പിൽ ചട്ടം പാലിക്കാത്തതിനാൽ കേരള സ്പോർട്സ് കൗൺസിൽ സംസ്ഥാന വോളിബാൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോെട്ട ഭരണകക്ഷി നേതാവിെൻറ മധ്യസ്ഥതയിൽ പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
സെക്രട്ടറിയായിരുന്ന പ്രഫ. നാലകത്ത് ബഷീറും പ്രസിഡൻറ് ചാർലി ജേക്കബും സ്ഥാനത്തു നിന്ന് മാറിനിൽക്കലായിരുന്നു സസ്പെൻഷൻ പിൻവലിക്കാനുള്ള ഉപാധി. എന്നാൽ, നാലകത്ത് ബഷീറാണ് ദേശീയ വോളിയുെട സംഘാടകസമിതി ജനറൽ കൺവീനർ. വോളിബാൾ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറി എന്ന പദവിയുടെ ബലത്തിലാണ് ഇദ്ദേഹം സംഘാടകസമിതിക്ക് ചുക്കാൻപിടിക്കുന്നത്. സംസ്ഥാന അസോസിയേഷെൻറ ദൈനംദിനപ്രവർത്തനങ്ങളിൽ ഇടപെടാൻ പാടില്ലെങ്കിലും കഴിഞ്ഞ ദിവസം കേരള ടീം ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തതു വരെ നാലകത്തത് ബഷീറാണ്. മൂന്നു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണെമന്ന നിർദേശവും പാലിച്ചിട്ടില്ല. ഇക്കാര്യം സ്പോർട്സ് കൗൺസിൽ ഗൗരവത്തോെടയാണ് വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.