വാഷിങ്ടൺ: ഇടിക്കൂട്ടിലെ വമ്പൻമാർ വിലസുന്ന വേൾഡ് റെസ്ലിങ് എൻറർടെയ്ൻമെൻറിലേക്ക് ഗോൾഡ് ബർഗിെൻറ ഗംഭീര തിരിച്ചുവരവ്. 12 വർഷത്തിനുശേഷം സർവൈവർ സീരീസ് എന്ന പ്രത്യേക ഷോയിലൂടെ തിരിച്ചെത്തിയ ഗോൾഡ് ബർഗ് കരുത്തനായ എതിരാളി ബ്രോക് ലെസ്നറെ മിനുറ്റുകൾക്കുള്ളിൽ പരാജയപ്പെടുത്തിയാണ് ആരാധകരെ ഞെട്ടിച്ചത്.
മത്സരങ്ങളിൽ അസാമാന്യ പ്രകടനവും ഉഗ്രൻ ഫിനിഷിങ് മൂവും പുലർത്തുന്ന ബ്രോക് വളരെ പെെട്ടന്ന് കീഴടങ്ങിയതിെൻറ അമ്പരപ്പ് കാഴ്ചക്കാരുടെ മുഖത്തും കാണാം.
അനേകം കാണികളുള്ള റസ്ലിങ്ങിലെ എതിരാളികൾ പലപ്പോഴെങ്കിലും പരസ്പരം ധാരണയോടെയാണ് ഏറ്റുമുട്ടുന്നതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്ത വിഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
ഇന്ത്യയിൽ നിന്നുള്ള ഗ്രേറ്റ് ഖാലി എന്ന മനോജും ഡബ്ലു.ഡബ്ലു. ഇയിൽ ചാമ്പ്യനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.