ബ്വേനസ് െഎറിസ്: യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒരു വെള്ളി മെഡൽകൂടി. വനിതകളുടെ ഫ്രീസ്റ്റൈൽ ഗുസ്തി 43 കി. വിഭാഗത്തിൽ സിമ്രാൻ ആണ് രജതപ്പതക്കം അണിഞ്ഞത്. ഫൈനലിൽ യു.എസിെൻറ എമിലി സിൽസണിനോട് 6-11നാണ് സിമ്രാൻ തോറ്റത്. ആദ്യ റൗണ്ടിൽ 2-9ന് പിറകിലായതാണ് ഇന്ത്യക്കാരിക്ക് തിരിച്ചടിയായത്. ഇതോടെ, രണ്ടാം റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കാര്യമുണ്ടായില്ല. ഇൗ വർഷത്തെ കാഡറ്റ് ലോക ചാമ്പ്യൻഷിപ്പിൽ 43 കി. വിഭാഗം ജേത്രിയാണ് സിൽസൺ. സിമ്രാൻ 2017ലെ കാഡറ്റ് ലോക ചാമ്പ്യൻഷിപ്പിൽ 40 കി. വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ഗുസ്തിയിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻതാരം മാൻസി ക്ലാസിഫിക്കേഷൻ മത്സരത്തിൽ ഇൗജിപ്തിെൻറ ഇംബാബി അഹ്മദിനോട് പരാജയപ്പെട്ടു.
യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു സ്വർണവും അഞ്ച് വെള്ളിയുമായി. ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി, മനു ഭാകർ, വെയ്റ്റ്ലിഫ്റ്റിങ്ങിൽ ജെറമി ലാൽറുനുൻഗ എന്നിവർ സ്വർണം കരസ്ഥമാക്കിയപ്പോൾ ഷൂട്ടിങ്ങിൽ മേഹുലി ഘോഷ്, തുഷാർ മാനെ, ബാഡ്മിൻറണിൽ ലക്ഷ്യ സെൻ, ജൂഡോയിൽ തബാബി േദവി എന്നിവർ വെള്ളി സ്വന്തമാക്കിയിരുന്നു. മിക്സഡ് ടീം വിഭാഗത്തിൽ ബാഡ്മിൻറൺ ലക്ഷ്യ സെൻ സ്വർണവും ജൂഡോയിൽ തബാബി ദേവിയും ഷൂട്ടിങ്ങിൽ മനു ഭാക്കറും വെള്ളിയും നേടിയിരുന്നുവെങ്കിലും മറ്റു രാജ്യക്കാർക്കൊപ്പം ചേർന്നായതിനാൽ ഇൗ മെഡലുകൾ ഇന്ത്യയുടെ അക്കൗണ്ടിൽ ചേർക്കില്ല.
അതേസമയം, യൂത്ത് ഒളിമ്പിക്സിൽ പെങ്കടുക്കുന്ന ഏക മലയാളി താരമായ വിഷ്ണുപ്രിയ ജയപ്രകാശ് 400 മീ. ഹർഡിൽസിൽ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യ ഘട്ടത്തിൽ 11ാമതായി ഒാടിയെത്തിയാണ് ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് വിഷ്ണുപ്രിയ മുന്നേറിയത്. 1:02.56 സെക്കൻഡ് സമയത്തിലായിരുന്നു താരത്തിെൻറ ഫിനിഷിങ്. രണ്ട് ഘട്ടങ്ങളിലെയും പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് മെഡൽ ജേതാക്കളെ നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.