ബ്വേനസ് എയ്റിസ്: യൂത്ത് ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച് സുരജ് പൻവാർ. ആൺകുട്ടികളുടെ അഞ്ചു കി.മീ. നടത്തത്തിൽ രണ്ടാമതെത്തിയാണ് ബ്വേനസ് എയ്റിസിലെ ട്രാക്കിലും വെള്ളിയോടെ ഇന്ത്യ ഇടംപിടിച്ചത്. മത്സരത്തിെൻറ ആദ്യ സ്റ്റേജിൽ 20:23.30 സെക്കൻഡിൽ പൂർത്തിയാക്കി രണ്ടാമതായ പൻവാർ, രണ്ടാം സ്റ്റേജിൽ സമയം കൂടുതൽ മെച്ചപ്പെടുത്തി (20:13.69 സെ) അതേ സ്ഥാനം നിലനിർത്തി. എക്വഡോറിെൻറ പാറ്റിൻ ഒാസ്കറിനാണ് സ്വർണം.
യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. 2010ൽ അർജുനും (ഡിസ്കസ്ത്രോ), ദുർഗേഷ് കുമാറും (400 ഹർഡ്ൽസ്) വെള്ളി നേടിയിരുന്നു. ‘‘മെഡൽനേട്ടം സന്തോഷകരമാണ്. കഠിനാധ്വാനത്തിനുള്ള ഫലമാണ് ഇൗ മെഡൽ. രാജ്യത്തിനായി എെൻറ ആദ്യ മെഡലുമാണിത്. ഇനി പ്രകടനം മെച്ചപ്പെടുത്തുകയും സീനിയർതലത്തിൽ മെഡൽ നേടുകയുമാണ് ലക്ഷ്യം’’ -സുരജ് പൻവാർ പറഞ്ഞു. യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ എട്ടാം വെള്ളിയാണിത്. മൂന്നു സ്വർണം ഉൾപ്പെടെ 11 മെഡൽ നേടിയ ഇന്ത്യ 12ാം സ്ഥാനത്താണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.