ലണ്ടൻ: പി.വി. സിന്ധുവിനു പിന്നാലെ സൈന നെഹ്വാളും ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷ ിപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പറായ തായ്വാെൻറ തായ് സു യിങ ്ങിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു സൈനയുടെ കീഴടങ്ങൽ.
സ്കോർ 15-21, 19-21. കോർട്ട് നിറഞ്ഞുകളിച്ച സു യിങ് 37 മിനിറ്റുകൊണ്ടാണ് സൈനയെ വീഴ്ത്തിയത്. ആദ്യ െഗയിമിൽ അനായാസം കീഴടങ്ങിയ സൈന രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്നെങ്കിലും സു യിങ് ആത്മവിശ്വാസത്തോടെ പിടിച്ചുകെട്ടി.
സിന്ധു ഒന്നാം റൗണ്ടിൽതന്നെ പുറത്തായിരുന്നു. പുരുഷ സിംഗ്ൾസിൽ സമീർ വർമ, സായ് പ്രണീത് എന്നിവരും മടങ്ങി. ക്വാർട്ടറിൽ കടന്ന കെ. ശ്രീകാന്ത് മാത്രമാണ് ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.