ന്യൂഡൽഹി: ബാഡ്മിൻറൺ താരം സൈന നെഹ്വാൾ ബി.ജെ.പിയിൽ ചേർന്നു. സൈന നെഹ്വാളിെൻറ സഹോദരിയും ബി.ജെ.പിയിൽ ചേർന ്നിട്ടുണ്ട്. ബി.ജെ.പി ദേശീയ സെക്രട്ടറി അരുൺ സിങ് സൈനയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.
ഹരിയാനയിൽ ജനിച്ച 29കാരിയായ സൈനയെ പാർട്ടിയിൽ എത്തിക്കുക വഴി ജനപ്രീതി വർധിപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന തുടങ്ങിയ അവാർഡുകൾ നൽകി രാഷ്ട്രം സൈനയെ ആദരിച്ചിട്ടുണ്ട്.
24 ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ സൈന ലണ്ടൻ ഒളിംമ്പിക്സിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. 2009ൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ സൈന 2015ൽ ഒന്നാമതുമെത്തി. നേരത്തെ പല തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സൈന ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.