ഹൈദരാബാദ്: ഒരേ നാട്ടുകാരാണെങ്കിലും സൈന നെഹ്വാളും പാരുപ്പള്ളി കശ്യപും ബാഡ്മിൻറൺ കോർട്ടിൽ ഒരിക്കലും ഒരുമിച്ച് കളത്തിലിറങ്ങിയിട്ടില്ല. എന്നാൽ, ജീവിതത്തിെൻറ കോർട്ടിൽ ഇരുവരും ഒന്നിച്ച് ഇറങ്ങുകയാണ്, ഇൗ ഡിസംബറിൽ.
ഇന്ത്യൻ ബാഡ്മിൻറണിലെ മിന്നുംതാരം സൈനയും കശ്യപും ദശകത്തോളംനീണ്ട പ്രണയത്തിെൻറ മാച്ച് പോയൻറിൽ വിവാഹിതരാവുകയാണ്. വിവാഹം ഡിസംബർ 16ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടക്കുമെന്ന് ഇരുകുടുംബങ്ങളുമായി അടുപ്പമുള്ളവർ അറിയിച്ചു. ഡിസംബർ 21ന് റിസപ്ഷനുമുണ്ടാവും.
2005 മുതൽ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയിൽ പരിശീലിക്കുന്നവരാണ് സൈനയും കശ്യപും. അന്നുമുതൽ തുടങ്ങിയ അടുപ്പമാണ് വിവാഹത്തിലെത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് പലതവണ വാർത്തകൾ പരന്നുവെങ്കിലും ഇരുവരും ശരിവെക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
ലോക ബാഡ്മിൻറണിലെ മുൻനിര താരമായ സൈന ഒളിമ്പിക് വെങ്കല മെഡൽ ജേത്രിയും ലോകചാമ്പ്യൻഷിപ് റണ്ണറപ്പും കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേത്രിയുമാണ്. ഒരു ഘട്ടത്തിൽ ലോക ആറാം നമ്പർ സ്ഥാനത്തേക്കുവരെ ഉയർന്ന താരമാണ് കശ്യപ്. ഇടക്കാലത്ത് തുടർച്ചയായി പരിക്കുകൾ വലച്ചതോടെ പിന്നാക്കം പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.