ബിർമിങ്ഹാം: ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറണിൽ കിരീടപ്രതീക്ഷയോടെയെത്തിയ ഇന്ത്യയുടെ ടോപ് സീഡ് താരം പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽ മടക്കം. കൊറിയയുടെ 11ാം റാങ്കുകാരി സങ് ജി യുൻ മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് വേൾഡ് സൂപ്പർ സീരീസ് ഫൈനൽ ജേതാവായ സിന്ധുവിെന വീഴ്ത്തിയത്. സ്കോർ: 21-16, 20-22, 21-18.
കിരീടനേട്ടങ്ങളുടെയും സീഡിെൻറയും മുൻതൂക്കത്തിൽ കൊറിയൻ എതിരാളിക്കെതിരെ ഇറങ്ങിയ സിന്ധുവിന് ആദ്യ രണ്ടു ഗെയിമിലും ഏറെ പിഴവുകൾ പറ്റി. രണ്ടും മൂന്നും ഗെയിമിെൻറ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ താരം ഉജ്ജ്വലമായി കളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്നാം ഗെയിമിൽ ദയനീയമായി തോറ്റശേഷമായിരുന്നു രണ്ടാം ഗെയിമിൽ തിരിച്ചുവന്നത്. ലീഡ് വഴങ്ങിയശേഷം മൂന്ന് പോയൻറ് നേടിയാണ് കളി ടൈബ്രേക്കറിൽ ജയിച്ചത്. ഇതോടെ മൂന്നാം ഗെയിം നിർണായകമായി.
സിന്ധുവിെൻറ തീരുമാനങ്ങളും ഷോട്ടുകളും പാളിയതോടെ സുങ് 18-10ന് മുന്നിലെത്തി. ഇവിടെനിന്നാണ് സിന്ധുവിെൻറ കുതിപ്പ് കണ്ടത്. പോയൻറുകൾ വാരിക്കൂട്ടി കുതിച്ചെങ്കിലും 21-18ൽ കൊറിയക്കാരി കളി സ്വന്തമാക്കി രണ്ടാം റൗണ്ടിൽ കടന്നു. ഇതോടെ ഇരുവരും തമ്മിലെ മുഖാമുഖം റെക്കോഡ് 8-7 ആയി. എട്ടു ജയം സിന്ധുവിനാണ്. ഇന്ത്യൻ താരങ്ങൾ തമ്മിലെ പോരാട്ടമായ മറ്റൊരു മത്സരത്തിൽ എച്ച്.എസ്. പ്രണോയിയെ തോൽപിച്ച് സായ് പ്രണീത് രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ: 21-19, 21-19.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.