പൂനം യാദവിനും മനുഭേക്കറിനും സ്വർണ്ണ നേട്ടം; ഇന്ത്യക്ക്​ ഒമ്പത്​ മെഡൽ

ഗ്ലാസ്​കോ: ഭാരദ്വഹനത്തിലും ഷൂട്ടിങ്ങിലും  സ്വർണ്ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 69 കിലോ വിഭാഗത്തിൽ പൂനം യാദവാണ് ഭാര്വദഹനത്തിൽ​ സ്വർണം നേടിയത്​. 10 മീറ്റർ എയർപിസ്​റ്റൾ വിഭാഗത്തിൽ മനു ഭേകറാണ്​ ഇന്ത്യക്കായി സ്വർണ്ണം നേടിയത്​. ഇൗയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്​. ഹീന സിധുവിനാണ്​ വെള്ളി. ഇതോടെ ഇന്ത്യയുടെ സ്വർണ്ണ ​നേട്ടം ആറായി. 

ആകെ 222 കിലോ ഉയർത്തിയാണ്​ പൂനത്തി​​​​​​​​െൻറ സ്വർണ്ണ നേട്ടം. രണ്ടാം ശ്രമത്തിൽ 122 കിലോ ഉയർത്തുന്നതിൽ അവർ പരാജയപ്പെട്ടുവെങ്കിലും മൂന്നാം ശ്രമത്തിൽ വിജയിച്ചു. 217 കിലോ ഗ്രാം ഉയർത്തിയ ഇംഗ്ലണ്ടിലെ സറാഹ്​ ഡേവിസിനാണ്​ ഇൗയിനത്തിൽ വെള്ളി. 216 കിലോ ​ഗ്രാം ഉയർത്തി അപോളോനിയ വൈവിക്ക്​ വെങ്കലവും ലഭിച്ചു.

സ്വർണ്ണം നേടിയ പൂനം യാദവിനെ രാഷ്​ട്രപതി രാം​നാഥ്​ കോവിന്ദ്​ അഭിനന്ദിച്ചു. പൂനം യാദവി​​​​​​​​െൻറ  മനുഭേകറി​​​​​​​െൻറയും സ്വർണ്ണം നേട്ടത്തോടെ ആറ്​ സ്വർണ്ണവും രണ്ട്​ വെള്ളിയും വെങ്കലവുമായി ഇന്ത്യക്ക്​ ഒമ്പത്​ മെഡലായി.

Tags:    
News Summary - India's Punam Yadav wins gold in women's 69kg weightlifting-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.