സിംഗപ്പൂർ: സിംഗപ്പൂർ ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പി.വി. സിന്ധു ജയവുമായി സെമിയിലേക്ക് മുന്നേറിയപ്പോൾ സൈന നെഹ്വാളിന് ക്വാർട്ടറിൽ കാലിടറി. ചൈനയുടെ യുവതാരം കായ് യാൻയനെ 21-13, 17-21, 21-14 ന് തോൽപിച്ചാണ് സിന്ധു സെമി ബെർത്ത് സ്വന്തമാക്കിയത്. സീസണിലെ സിന്ധുവിെൻറ രണ്ടാം െസമി ഫൈനലാണിത്.
കഴിഞ്ഞമാസം നടന്ന ഇന്ത്യൻ ഒാപണിൽ താരം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ൈസനയെ 21-8, 21-13ന് തോൽചിച്ചെത്തുന്ന ജപ്പാെൻറ മുൻ ലോകചാമ്പ്യൻ നൊസോമി ഒകുഹാരയാണ് സെമിയിൽ സിന്ധുവിെൻറ എതിരാളി. രണ്ടാം സീഡായ ഒകുഹാര ഏറെയൊന്നും വിയർപ്പൊഴുക്കാതെയാണ് ആറാം സീഡായ സൈനയെ അടിയറവ് പറയിപ്പിച്ചത്. അവസാനം ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും ഒകുഹാരയെ തോൽപിച്ചെങ്കിലും ഇക്കുറി പൊരുതിനിൽക്കാൻപോലും ൈസനക്കായില്ല. ഒകുഹാരയുടെ അറ്റാക്കിങ് ഗെയിമിെൻറ ഫലമായി 36 മിനിറ്റിൽ സൈന മത്സരം കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.