ബാേങ്കാക്: തായ്ലൻഡ് ഒാപണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയ്യും പുരുഷ-വനിത സിംഗ്ൾസിൽ പ്രീക്വാർട്ടറിൽ. ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ സിന്ധു ബൾഗേറിയൻ താരം ലിൻഡ സെറ്റ്ചെരിയെ 21-8, 21-15 സ്കോറിനാണ് തോൽപിച്ചത്. പ്രീക്വാർട്ടറിൽ ഹോേങ്കാങ്ങിെൻറ യിപ് പേയ് യിന്നുമായി ഏട്ടുമുട്ടും. കണങ്കാൽ പരിക്കിൽനിന്നും തിരിച്ചുവന്ന പ്രണോയ്, സ്പെയിനിെൻറ പാബ്ലോ ആബിനെ തോൽപിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. സ്കോർ: 21-16, 21-19.
അതേസമയം, മറ്റു താരങ്ങളായ സ്വിസ് ഒാപൺ ചാമ്പ്യൻ സമീർ വർമയും യുവതാരം വൈഷ്ണവി റെഡ്ഡിയും തോറ്റു പുറത്തായി. സമീർ 18-21, 16-21ന് തായ്ലൻഡിെൻറ തനോങ്സാക്കിനോടാണ് തോറ്റത്. ഇന്തോനേഷ്യയുടെ സോണി കോൻകോറുമായാണ് പ്രണോയിയുടെ അടുത്ത മത്സരം. പുരുഷ ഡബ്ൽ മനു അത്രി-ബി.സുമീത് റെഡ്ഡി സഖ്യം ചൈനീസ് തായ്പേയുടെ ചെൻ ഹോങ്-വാങ് ചെയ്ലിൻ സഖ്യത്തെ തോൽപിച്ചു. സ്കോർ: 21-18, 15-21, 21-17.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.