ബാേങ്കാക്: യൂബർ കപ്പ് ബാഡ്മിൻറണിൽ സൈന നെഹ്വാളിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ജയം. ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 4-1നായിരുന്നു വിജയം. ആദ്യ മത്സരത്തിൽ ഇന്ത്യ കാനഡയോട് ഇതേ സ്കോറിന് പരാജയപ്പെട്ടിരുന്നു. ആദ്യ വനിത ഡബ്ൾസിൽ മാത്രമാണ് ഇന്ത്യ പരാജയമറിഞ്ഞത്.
സിംഗ്ൾസിൽ ലോക 10ാം നമ്പർ താരമായ സൈന, സുവാൻ യു വെൻഡിയുടെ വെല്ലുവിളി 35 മിനിറ്റുകൾക്കകം അവസാനിപ്പിച്ചു. സ്കോർ: 21-14, 21-19. മേഘ്ന ജക്കംപുഡി-പൂർവിഷ എസ്. റാം സഖ്യം ഗ്രോണ്യ സോമർവില്ലെ-രേണുക വീരൻ കൂട്ടുകെട്ടിനോടാണ് 13-21, 16-21ന് തോറ്റത്.
മറ്റു മത്സരങ്ങളിൽ വൈഷ്ണവി റെഡ്ഡി ജാക്ക, അനുര പ്രഭു ദേശായി, സേന്യാഗിത ഗോർപഡെ- പ്രജക്ത സാവന്ത് എന്നിവർ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു. നോക്കൗട്ട് റൗണ്ടിലെത്താൻ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ജപ്പാനെതിരെ വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.