ഫുള്ളർടൺ (അമേരിക്ക): യു.എസ് ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും സൗരഭ് വർമയും രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, പി. കശ്യപ്, അജയ് ജയറാം, അരുണ പ്രഭുദേശായ്, സായ് കൃഷ്ണപ്രിയ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. കാനഡ ഒാപൺ റണ്ണറപ്പായ ഇന്ത്യയുടെതന്നെ കശ്യപിനെ 21-11, 21-18ന് തകർത്താണ് ലക്ഷ്യയുടെ കുതിപ്പ്. ഇംഗ്ലണ്ടിെൻറ കോബി പ്ലൻറിയെ 21-23, 21-15, 22-20ന് തോൽപിച്ച സൗരഭാണ് രണ്ടാം റൗണ്ടിൽ ലക്ഷ്യയുടെ എതിരാളി.
അഞ്ച് മാച്ച് പോയൻറുകൾ അതിജീവിച്ചാണ് മലയാളി താരം പ്രണോയ് ആദ്യ റൗണ്ട് പിന്നിട്ടത്. ജപ്പാെൻറ യു. ഇഗറാഷിക്കെതിരെ 21-23, 24-22, 21-18നായിരുന്നു പ്രണോയിയുടെ ജയം. രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ഹിയോ ക്വാങ് ഹീയെയാണ് പ്രണോയിക്ക് നേരിടേണ്ടിവരുക. അജയ് ജയറാം 16-21, 21-18,16-21ന് തായ്പേയിയുടെ വാങ് സൂ വെയിയോടും സായ് കൃഷ്ണപ്രിയ 11-21, 8-21ന് ദക്ഷിണ കൊറിയയുടെ കിം ഗാ ഇയൂനോടും അരുണ പ്രഭുദേശായ് 17-21, 14-21ന് തായ്പെയ്യുടെ ലിൻ സിയാങ് തിയോടുമാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.