നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യൻ പ്രതീക്ഷയായ സൈന നെഹ്വാള് മൂന്നാം റൗണ്ടിലേക്ക് കടന്നു. പത്താം സീഡായ സൈന തുര്‍ക്കിയുടെ അലിയി ഡെമിര്ബാഗിനെയാണ് തോല്‍പ്പിച്ചത്.
39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ ജയം. സ്കോർ:21-17, 21-8. ഒന്നാം റൗണ്ടില്‍ സൈനയ്ക്ക് ബൈ ലഭിച്ചിരുന്നു.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിപ്പിച്ചു. അയര്‍ലന്‍ഡിന്റെ എന്‍ഹാറ്റ് എന്ഗ്യുയെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 21-15, 21-16നായിരുന്നു ശ്രീകാന്തിെൻറ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.