നാൻജിയാങ്: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുന്നേറ്റം. വനിത സിംഗ്ൾസിൽ മുൻനിര താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്വാൾ, പുരുഷ സിംഗ്ൾസിൽ ബി. സായ് പ്രണീത്, മിക്സഡ് ഡബ്ൾസിൽ സാത്വിക് സായ്രാജ് റാൻകിറെഡ്ഡി-അശ്വിനി പൊന്നപ്പ ജോടി എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അതേസമയം, പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് അവസാന എട്ടിലെത്താതെ പുറത്തായി.
നിലവിലെ റണ്ണറപ്പും മൂന്നാം സീഡുമായ സിന്ധു ഒമ്പതാം സീഡായ ദക്ഷിണ കൊറിയക്കാരി ജി ഹ്യൂൻ സങ്ങിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ചത്. സ്കോർ: 21-10 21-18. കഴിഞ്ഞവർഷം ഫൈനലിൽ തന്നെ തോൽപിച്ച ജപ്പാെൻറ എട്ടാം സീഡ് നൊസോമി ഒകുഹാരയാണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. പത്താം സീഡായ സൈന നാലാം സീഡും മുൻ ചാമ്പ്യനുമായ ഇന്തോനേഷ്യയുടെ റാചനോക് ഇൻറനോണിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ: 21-16, 21-19. ഇരട്ട ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണ ജേത്രിയുമായ സ്പെയിനിെൻറ ഏഴാം സീഡ് കരോലിന മരിനെയാണ് ക്വാർട്ടറിൽ സൈനക്ക് നേരിടേണ്ടത്.
അഞ്ചാം സീഡായ ശ്രീകാന്ത് ലോക 39ാം നമ്പറായ മലേഷ്യയുടെ ഡാരൻ ലിയുവിനോടാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയത്. സ്കോർ: 18-21, 18-21. സീഡില്ലാ താരങ്ങളുടെ പോരാട്ടത്തിൽ ലോക 23ാം നമ്പർ ഡെന്മാർക്കിെൻറ ഹാൻസ് ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിൻഗസിനെയാണ് 26ാം നമ്പർ താരമായ പ്രണീത് തകർത്തത്. സ്കോർ: 21-13, 21-11. ആറാം സീഡ് ജപ്പാെൻറ കെേൻറാ മെമോേട്ടായാണ് ക്വാർട്ടറിൽ പ്രണീതിെൻറ എതിരാളി.
മിക്സഡ് ഡബ്ൾസിൽ സാത്വിക് സായ്രാജ് റാൻകിറെഡ്ഡി-അശ്വിനി പൊന്നപ്പ ജോടി സ്വപ്നക്കുതിപ്പ് തുടരുകയാണ്. ലോക റാങ്കിങ്ങിൽ 40ാം സ്ഥാനത്തുള്ള സഖ്യം ഏഴാം സീഡായ മലേഷ്യയുടെ ഗോ സൂൺ ഹ്വാറ്റ്-ഷെവോൺ ജാമി ലയ് ടീമിനെയാണ് മലർത്തിയടിച്ചത്. സ്കോർ: 20-22, 21-14, 21-6. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിെൻറ ഗംഭീര തിരിച്ചുവരവ്. അവസാന സെറ്റിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ ഇന്ത്യൻ ജോടിക്ക് ക്വാർട്ടർ കടക്കാൻ വിയർപ്പൊഴുക്കേണ്ടിവരും. കാരണം, ടോപ് സീഡായ ചൈനയുടെ ഷെങ് സിവെയ്-ഹുവാങ് യാക്വിയോങ് േജാടിയാണ് എതിരാളികൾ.
പുരുഷ സിംഗ്ൾസിൽ അഞ്ചുതവണ ലോകചാമ്പ്യനായ ചൈനയുടെ ഇതിഹാസ താരം ലിൻ ഡാൻ പ്രീക്വാർട്ടറിൽ തോറ്റുപുറത്തായി. നാട്ടുകാരനായ മൂന്നാം സീഡ് ഷി യുക്വി ആണ് ഒമ്പതാം സീഡായ ഡാനിനെ തോൽപിച്ചത്. സ്കോർ: 21-15, 21-9.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.