ഏഷ്യൻ ഗെയിംസ്​; ഗുസ്​തിയിലൂടെ ആദ്യ സ്വർണ്ണമണിഞ്ഞ്​ ഇന്ത്യ

ജകാർത്ത: വൻകരയുടെ കായിക ഉത്സവത്തിൽ ഇന്ത്യയെ  ഗോദ ചതിച്ചില്ല. 18ാമത്​ ഏഷ്യൻ ഗെയിംസി​​​​​െൻറ ആദ്യ ദിനത്തിൽ ഗുസ്​തിയിലെ സ്വർണത്തിലൂടെ ഇന്ത്യക്കും തിളക്കം. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്​റ്റൈൽ വിഭാഗത്തിൽ ബജ്​റങ്​ പൂനിയയാണ്​ സ്വർണം നേടിയത്​. ​മെഡൽ ഫേവറിറ്റുകളിൽ മുൻനിരയിലായിരുന്ന ഹരിയാനക്കാരൻ ഫൈനലിൽ ജപ്പാ​​​​​െൻറ ദായിചി തകതാനിയെ 11-8ന്​ ​തോൽപിച്ചാണ്​ ആദ്യ സ്വർണത്തിനുടമയായത്​.

ഒളിമ്പിക്​സിലെ ഇരട്ട മെഡലിനുടമയായ സുശീൽ കുമാർ ഉൾപ്പെടെയുള്ള താരങ്ങൾ ഗോദയിൽ നിറംമങ്ങിയപ്പോഴാണ്​, കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം നേടിവരുന്ന ബജ്​റങ്​ പൂനിയ ജകാർത്തയിൽ അഭിമാനമായത്​. ഗുസ്​തി 86 കിലോയിൽ പവൻ കുമാർ റെപാഷെ റൗണ്ടിലൂടെ വെങ്കല പോരാട്ടത്തിനും അർഹത നേടിയെങ്കിലും മെഡൽ മത്സരത്തിൽ തോറ്റു. മംഗോളിയയുടെ ഒർഗഡോൽ ഉടുമെൻ 1-8നാണ്​ പവൻ കുമാറിനെ മലർത്തിയടിച്ചത്​. ഷൂട്ടിങ്​ റേഞ്ചിലെ ടീം ഇനത്തിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ പിറവി. 10 മീ. എയർ റൈഫിൾ മിക്​സഡിൽ അപുർവി ചന്ദേല-രവികുമാർ സഖ്യം വെങ്കലമണിഞ്ഞു.

സുശീൽ വീണ്ടും നിരാശ

ഗുസ്​തിയിൽ രണ്ട്​ ഒളിമ്പ്​ക്സ്​ മെഡലി​​​​​െൻറ അവകാശിയായ സുശീൽ കുമാറി​​​​​െൻറ ഏഷ്യൻ ഗെയിംസ്​ സ്വർണമെന്ന സ്വപ്​നം ആദ്യ റൗണ്ടിലേ പൊലിഞ്ഞു. 74 കിലോ വിഭാഗത്തിൽ മത്സരിച്ച വെറ്ററൻ താരത്തെ ബഹ്​റൈ​​​​​െൻറ ആദം അൽദിനോവിച്​ ബതിറോവാണ്​ അനായാസം മലർത്തിയടിച്ചത്​. ആദ്യ റൗണ്ടിൽ സുശീൽ 2-1ന്​ ലീഡ്​ ചെയ്​തെങ്കിലും, ശക്തനായ തിരിച്ചെത്തിയ ബഹ്​റൈൻ താരം ഇന്ത്യൻ കാണികളെ നിശ്ശബ്​ദമാക്കി. 5-3​​​​​െൻറ ജയവുമായി ബതിറോവ്​ മുന്നേറി. മറ്റു ഇന്ത്യൻ താരങ്ങളായ സന്ദീപ്​ തോമർ (57), മൗസം ഖത്രി (97)  എന്നിവർ ക്വാർട്ടറിൽ പുറത്തായി.

വെങ്കലം തൊട്ട്​ ഷൂട്ടിങ്​

ഷൂ​ട്ടി​ങ്​ 10 മീ. ​എ​യ​ർ റൈ​ഫ്​​ൾ ടീം ​ഇ​ന​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​യു​ടെ അ​പു​ർ​വി ച​ന്ദേ​ല​യും ര​വി​കു​മാ​റും മെ​ഡ​ലു​മാ​യി
 

രാജ്യത്തി​​​​​െൻറ കണ്ണുകളെല്ലാം മനു ഭാകർ എന്ന കൗമാരക്കാരിയിലായിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്​റ്റളിൽ മത്സരിക്കാനിറങ്ങിയ മനു ഭാകറും കൂട്ടുകാരൻ അഭിഷേക്​ വർമയും പക്ഷേ യോഗ്യത റൗണ്ട്​ കടന്നില്ല. കോമൺവെൽത്ത്​​ ഗെയിംസിലും ലോകകപ്പിലും ഇൗ ഇനത്തിൽ വ്യക്തിഗത വിഭാഗം സ്വർണം ​ചൂടിയ മനു ഭാകർ പക്ഷേ, ടീം ഇനത്തിൽ പ്രതീക്ഷകൾക്കൊത്തുയർന്നില്ല. യോഗ്യത റൗണ്ടിൽ ആറാം സ്​ഥാനക്കാരായവർ ഫൈനലിലെത്താതെ പുറത്തായി. ​

ഇതിനിടെയാണ്​ മിക്​സഡ്​ ടീം 10 മീ. എയർ റൈഫിളിൽ  നിനച്ചിരിക്കാതെ വെങ്കലമെത്തിയത്​. അപൂർവി ചന്ദേലയും രവികുമാറും അണിനിരന്ന ഇന്ത്യൻ സഖ്യം യോഗ്യത റൗണ്ടിൽ ഉന്നം പിഴക്കാതെ സ്​കോർ ​െചയ്​തപ്പോൾ രണ്ടാം സ്​ഥാനക്കാരായി. 835.3 പോയൻറാണ്​ ഇരുവരും യോഗ്യത റൗണ്ടിൽ വെടിവെച്ചു നേടിയത്​. ദക്ഷിണ കൊറിയയായിരുന്നു ഒന്നാമത്​. ഫൈനലിൽ പക്ഷേ, ഗെയിംസ്​ റെക്കോഡ്​ പ്രകടനവുമായി ചൈനീസ്​ തായ്​പേയിയുടെ സഖ്യം ഒന്നാം സ്​ഥാനത്തേക്ക്​ (494.1) കുതിച്ചു. ചൈന വെള്ളിയിലെത്തി (492.5). അപൂർവി-രവികുമാർ ടീം​ (429.9) വെങ്കലത്തിലൊതുങ്ങി. ദക്ഷിണ കൊറിയ നാലാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ഷൂട്ടിങ്ങിൽ കൂടുതൽ താരങ്ങൾ ഇന്നിറങ്ങും. 

സജൻ അഞ്ചാമത്​

ആദ്യ ദിനം മത്സരത്തിനിറങ്ങിയ മലയാളി നീന്തൽ താരം സജൻ പ്രകാശ്​ അഞ്ചാമത്​. 200 മീ. ബട്ടർ​ൈഫ്ല ഹീറ്റ്​സിൽ രണ്ടാം സ്​ഥാനക്കാരനായിരുന്ന സജൻ ഫൈനലിൽ (1:57.75 മിനിറ്റ്​) അഞ്ചാം സ്​ഥാനത്തായി. ജപ്പാൻ താരങ്ങൾക്കാണ്​ സ്വർണവും വെള്ളിയും. 

ബാ​ഡ്​​മി​ൻ​റണിൽ വിജയത്തുടക്കം

പു​രു​ഷ വി​ഭാ​ഗം ബാ​ഡ്​​മി​ൻ​റ​ൺ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തോ​ടെ തു​ട​ക്കം. ആ​ദ്യ റൗ​ണ്ടി​ൽ മാ​ല​ദ്വീ​പി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച​വ​ർ അ​നാ​യാ​സം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സിം​ഗ്​​ൾ​സി​ൽ കെ. ​ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ബി. ​സാ​യ്​ പ്ര​ണീ​ത്​ എ​ന്നി​വ​ർ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ ജ​യി​ച്ചാ​ണ്​ ആ​ദ്യ ക​ട​മ്പ ക​ട​ന്ന​ത്. ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ​രും സൂ​പ്പ​ർ പ​വ​റു​ക​ളു​മാ​യി ഇ​ന്തോ​നേ​ഷ്യ​യു​മാ​ണ്​ എ​തി​രാ​ളി. 
ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​നേ​ടി​യാ​ണ്​ ഇ​ന്തോ​നേ​ഷ്യ​യു​ടെ മു​ന്നേ​റ്റം. ടോ​പ്​ സീ​ഡ്​ താ​ര​ങ്ങ​ളാ​യ ജൊ​നാ​ഥ​ൻ ​ക്രി​സ്​​റ്റി, ആ​ൻ​റ​ണി സി​സൂ​ക ജി​ൻ​ടി​ങ്​ എ​ന്നി​വ​ർ സിം​ഗ്​​ൾ​സി​ലും, ഡ​ബ്​​ൾ​സി​ലെ ഒ​ന്നാം ന​മ്പ​റാ​യ മാ​ർ​ക​സ്​ ഫെ​ർ​നാ​ൾ​ഡി-​കെ​വി​ൻ സ​ഞ്​​ജ​യ എ​ന്നി​വ​രു​മാ​ണ്​ ഇ​ന്തോ​ന്യേ​ഷ്യ​യു​ടെ തു​റു​പ്പു​ശീ​ട്ട്. തി​ങ്ക​ളാ​ഴ്​​ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്കാ​ണ്​ ക്വാ​ർ​ട്ട​ർ. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ കൊ​റി​യ​യും ജ​പ്പാ​നും ഏ​റ്റ​മു​ട്ടും.

ഹോക്കിയിൽ ജയം

ഹോക്കി വനിതകളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. പൂൾ ‘ബി’യിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇ​ന്തോനേഷ്യയെ മറുപടിയില്ലാത്ത എട്ട്​ ഗോളിനാണ്​ ഇന്ത്യ തോൽപിച്ചത്​.
മെഡൽ ഉറപ്പുള്ള കബഡിയിലും ഇന്ത്യ ജയത്തോടെ തന്നെ തുടങ്ങി. 

ആ​ദ്യ സ്വ​ർ​ണം ചൈ​ന​ക്ക്​

18ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സി​​​​​െൻറ ആ​ദ്യ സ്വ​ർ​ണം പ​തി​വു​തെ​റ്റി​ക്കാ​തെ ചൈ​ന​ക്ക്. വു​ഷു​വി​ൽ സ​ൺ പി​യു​വാ​നാ​ണ്​ ഇ​ന്തോ​നേ​ഷ്യ​ൻ മ​ണ്ണി​ലെ ആ​ദ്യ സ്വ​ർ​ണ​ത്തി​നു​ട​മ. ആ​യോ​ധ​ന മ​ത്സ​ര ഇ​ന​ത്തി​ൽ ചാ​ങ്​​കു​വാ​നി​ലാ​ണ്​ സ​ൺ പി​യു​വാ​ൻ 9.75 പോ​യ​ൻ​റു​മാ​യി സ്വ​ർ​ണം നേ​ടി​യ​ത്. ആ​തി​ഥേ​യ താ​രം മാ​ർ​വെ​ലോ എ​ഡ്​​ഗാ​റി​നാ​ണ്​ വെ​ള്ളി.

Tags:    
News Summary - bajrang punia gold medal asian games-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.