????? ??????? ??????? ???????????????? ?????? ????? ????????????? ?????-????? ???

ദേശീയ സ്കൂള്‍ ബാസ്കറ്റ്: കേരള ടീമുകള്‍ക്ക് വെള്ളി

വിജയവാഡ: ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബാളില്‍ കേരള ടീമുകള്‍ക്ക് വെള്ളി. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ ഫൈനലില്‍ കടന്നെങ്കിലും തോല്‍വി വഴങ്ങി. ആണ്‍കുട്ടികള്‍ ഡല്‍ഹിയോട് 58-72നും പെണ്‍കുട്ടികള്‍ ഛത്തിസ്ഗഢിനോട് 49-61നും കീഴടങ്ങി. കോട്ടയം ഗിരിദീപം സ്കൂളിലെ ഷന്‍സില്‍ മുഹമ്മദും കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസിലെ അലീന സെബിയുമായിരുന്നു കേരള ക്യാപ്റ്റന്മാര്‍. ആണ്‍കുട്ടികളില്‍ ഷന്‍സില്‍, ചാക്കോ സൈമണ്‍, അമല്‍ രഘു, പെണ്‍കുട്ടികളില്‍ അപര്‍ണ സദാശിവന്‍, ജെസ്റ്റീന എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 
Tags:    
News Summary - basketball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.