ന്യൂഡൽഹി: ഇന്ത്യ - ചൈന സൈനിക ഏറ്റുമുട്ടലിനു പിന്നാലെ ചൈനീസ് ഉൽപന്ന ബഹിഷ്കരണ ആഹ്വാനത്തിെൻറ പ്രകമ്പനങ്ങൾ സ്പോർട്സിലും. സ്പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബി.സി.സി.ഐയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും രംഗത്തെത്തി. നിലവിൽ ഐ.പി.എല്ലിെൻറ ടൈറ്റിൽ സ്പോൺസറായ ‘വിവോ’യുമായുള്ള കരാർ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ റദ്ദാക്കാമെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമൽ അറിയിച്ചു.
‘ഭാവിയിൽ ചൈനീസ് കമ്പനികളുമായി ബോർഡ് ഇടപാടുണ്ടാവില്ല. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ചൈനീസ് കമ്പനികളുമായി കരാറുണ്ടാവില്ല’ -ധുമൽ അറിയിച്ചു. 2018ലാണ് വിവോ അഞ്ചുവർഷത്തേക്ക് ഐ.പി.എൽ സ്പോൺസർഷിപ് സ്വന്തമാക്കിയത്. 2199 കോടിയായിരുന്നു കരാർ തുക.
സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ലി നിങ് ആണ് ഐ.ഒ.എയുടെ കിറ്റ് സ്പോൺസർമാർ. ആവശ്യമെങ്കിൽ ഇത് റദ്ദാക്കുമെന്ന് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മെഹ്ത വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഐ.ഒ.എ എക്സിക്യൂട്ടിവ് ബോർഡ് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.