നമ്പർ വൺ ബെൻ സ്​റ്റോക്​സ്

ദുബൈ: ഒാൾഡ്​ ട്രഫോഡിലെ മാച്ച്​ വിന്നിങ്​ പ്രകടനത്തിനു പിന്നാലെ ലോക ടെസ്​റ്റ്​ ഒാൾറൗണ്ടർമാരിൽ ഒന്നാമനായി ​ബെൻ സ്​റ്റോക്​സ്​. വെസ്​റ്റിൻഡീസ്​ ക്യാപ്​റ്റൻ ജാസൺ ​േഹാൾഡറെ പിന്തള്ളിയാണ്​ സ്​റ്റോക്​സി​​​െൻറ സ്​ഥാനക്കയറ്റം. ബാറ്റിങ്ങിലും മുന്നേറിയ ഇംഗ്ലീഷ്​ താരം കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നിലെത്തി. 18 മാസമായി ഹോൾഡർ കൈവശംവെച്ച പദവിയായിരുന്നു ഇത്​. 2006ൽ ആൻഡ്രൂ ഫ്ലി​േൻറാഫ്​ നമ്പർ വൺ ആയ ശേഷം ആദ്യമായാണ്​ ഇംഗ്ലീഷ്​ താരം ടെസ്​റ്റിലെ മികച്ച ഒാൾറൗണ്ടർ ആവുന്നത്​. രവീന്ദ്ര ജദേജയാണ്​ മൂന്നാം നമ്പറിൽ. ടെസ്​റ്റ്​ ബാറ്റിങ്ങിൽ സ്​റ്റീവ്​ സ്​മിത്തും വിരാട്​ കോഹ്​ലിയും ഒന്നും രണ്ടും സ്​ഥാനത്ത്​ തുടരുന്നു. ബൗളിങ്ങിൽ പാറ്റ്​ കമ്മിൻസും നീൽ വാഗ്​നറുമാണ്​ മുന്നിൽ. 

Tags:    
News Summary - Ben stokes goes to number one in test ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.