വാഷിങ്ടൺ: മത്സരത്തിനിടെ തലക്ക് ഇടിയേറ്റ റഷ്യൻ ബോക്സർക്ക് ദാരുണാന്ത്യം. അമേര ിക്കയിലെ മേരിലാൻഡിൽ നടന്ന ബോക്സിങ് മത്സരത്തിനിടെ പ്യുർട്ടോറിക്കോയുടെ സുബ്രിയേൽ മത്യാസിനെ നേരിട്ട റഷ്യയുടെ യുവ ബോക്സർ മാക്സിം ഡഡാഷ്ചേവാണ് (28) തലയോട്ടിക്ക് പരി ക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രിയിൽ നടന്ന മത്സരത്തിനിടെയാ ണ് പരിക്കേറ്റത്.
11ാം റൗണ്ടിൽ എതിരാളിയുടെ ശക്തമായ ഇടിയിൽ തലക്ക് ഗുരുതര പരിക് കേറ്റ മാക്സിം ഡഡാഷിന് മത്സരം പൂർത്തിയാക്കാനായില്ല. ഡ്രസിങ് റൂമിലേക്കുള്ള മടക്ക ത്തിനിടെ തളർന്നു വീണ താരത്തെ ഉടൻ വാഷിങ്ണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന് ന് ബ്രെയിൻ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ചൊവ്വാ ഴ്ച രാത്രിയിലായിരുന്നു അന്ത്യം. തലേയാട്ടി തകർന്ന്, തലച്ചോറിന് ക്ഷതമേറ്റ നിലയില ാണ് ബോക്സറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.
അമച്വർ ബോക്സിങ്ങിൽ തിളങ്ങിയ മാക്സിം ഡാഡാഷ്ചേവ് 2016 ഏപ്രിലിലാണ് പ്രഫഷനൽ റിങ്ങിലേക്ക് ചുവടുമാറിയത്. 2008 വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാവും 2010-2013 കാലയളവിൽ റഷ്യൻ ദേശീയ ചാമ്പ്യൻഷിപ്പിലെ മൂന്നു തവണ മെഡൽ ജേതാവുമായിരുന്നു.
തുടർന്ന് പ്രഫഷനൽ ബോക്സിങ്ങിെൻറ തട്ടകമായ അമേരിക്കയിലെത്തി മുൻ ലോകചാമ്പ്യൻ ബഡ്ഡി മഗ്രിറ്റിനു കീഴിൽ പരിശീലനം ആരംഭിച്ചു. 2018 ജനുവരിയിൽ നോർത്ത് അമേരിക്കൻ സൂപ്പർ ലൈറ്റ് വെയ്റ്റ് ചാമ്പ്യനായി. കഴിഞ്ഞ ഒക്ടോബറിൽ ഇൗ കിരീടം നിലനിർത്തി. ഇതുവരെ നടന്ന 13ലും വിജയിച്ചായിരുന്നു കഴിഞ്ഞദിവസം രാജ്യാന്തര ബോക്സിങ് ഫെഡറേഷെൻറ ലൈറ്റ് വെൽറ്റർ വെയ്റ്റ് കിരീടത്തിനായി റിങ്ങിലിറങ്ങിയത്. 11ാം റൗണ്ടിൽ ഡഡാഷ്ചേവിന് പരിക്കേറ്റപ്പോൾ, അപകടം മണത്ത പരിശീലകൻ ബഡ്ഡി മക്ഗ്രിറ്റ് മത്സരം അവസാനിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
സംഭവത്തിനുപിന്നാലെ റഷ്യൻ ബോക്സിങ് ഫെഡറേഷൻ അന്വേഷണം ആരംഭിച്ചു. ഡഡാഷ്ചേവിെൻറ കുടുംബത്തെ ഫെഡറേഷൻ സംരക്ഷിക്കുമെന്നും അറിയിച്ചു.
റിങ് എന്ന മരണക്കളം
സ്പോർട്സിലെ മരണക്കളമാണ് പ്രഫഷനൽ ബോക്സിങ്. 1884ൽ ആരംഭിച്ച പ്രഫഷനൽ ബോക്സിങ്ങിെൻറ ചരിത്രത്തിൽ 500ഒാളം ബോക്സർമാരാണ് മത്സരത്തിനിടയിലെ ഇടിയേറ്റ് റിങ്ങിലും പിന്നീട് ചികിത്സക്കിടയിലുമായി മരണമടഞ്ഞത്. 1953ൽ മാത്രം റിങ്ങിൽ 22 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മരിച്ചവരുടെ പതിന്മടങ്ങ്വരും പരിക്കേറ്റ് ജീവച്ഛവമായവർ. തലക്കേൽക്കുന്ന ഇടിയിൽ ഞരമ്പുകൾ പ്രവർത്തന രഹിതമായി ഒാർമകൾ നഷ്ടമായും പാർക്കിൻസൺസ് രോഗത്തിന് അടിമയായും ശിഷ്ടജീവിതം കഴിച്ചു കൂട്ടുന്നവരും ഏറെ. ഇതിഹാസ താരം മുഹമ്മദലി ഉൾപ്പെടെയുള്ള താരങ്ങൾ പാർക്കിൻസൺസ് ബാധിതരായിരുന്നു. 1984ൽ രോഗബാധ തിരിച്ചറിഞ്ഞ അലി 2016ൽ മരിക്കുംവരെ 22 വർഷം രോഗത്തോട് പടവെട്ടി.
2018ൽ ബ്രിട്ടെൻറ സ്കോട് വെസ്റ്റ്ഗാർതും (നാട്ടുകാരനായ ഡെക് സ്പെൽമാനെ ഇടിച്ചുവീഴ്ത്തി മത്സരം ജയിച്ചശേഷം ലോക്കർ റൂമിൽ വീണ സ്കോട്, മണിക്കൂറുകൾക്കകം മരണപ്പെട്ടു), ഇറ്റലിയുടെ ക്രിസ്റ്റ്യൻ ഡാഗിയോയും (ഏഷ്യൻ ബോക്സിങ് ടൈറ്റിലിനായുള്ള മത്സരത്തിനിടെ തായ്ലൻഡിെൻറ ഡോൺ പറ്യൂവാങ്ങിനോട് ഇടിയേറ്റു വീണ ക്രിസ്റ്റ്യൻ രണ്ടു ദിവസം അബോധാവസ്ഥയിൽ കിടന്നശേഷം മരണടമടഞ്ഞു) ആണ് മാക്സിം ഡഡാഷ്ചേവിന് തൊട്ടുമുമ്പ് റിങ്ങിൽ ജീവൻ അർപ്പിച്ചവർ.
വേണം ഹെഡ്ഗിയർ
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അമച്വർ ബോക്സിങ്ങിൽ താരങ്ങൾ ഉപയോഗിക്കുന്ന ഹെഡ്ഗിയർ (തല കവചം) പ്രഫഷനൽ റിങ്ങിലും വേണമെന്ന വാദത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. എന്നാൽ, മത്സരത്തിനെ ദോഷകരമായി ബാധിക്കുമെന്ന വാദത്തിനാണ് മുൻതൂക്കം. ദുർബലരായ താരങ്ങൾക്കും പോയൻറ് നേടാനും ബോക്സറുടെ കാഴ്ച നഷ്ടപ്പെടാനും ഹെഡ്ഗിയർ കാരണമാവുമെന്ന് പ്രഫഷനൽ താരങ്ങളും സംഘടനകളും വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.