കോമൺവെൽത്ത്​ ഗെയിംസ്​: മെഡൽ നേട്ടം നാലാക്കി ഇന്ത്യ

21ാം കോമൺവെൽത്ത്​ ഗെയിംസിൽ ഇന്ത്യക്ക്​ നാലാം മെഡൽ. ഭാരോദ്വഹനത്തിൽ 18കാരനായ ദീപക്​ ലാത്തറാണ്​ ഇന്ന്​ ഇന്ത്യക്ക്​ വേണ്ടി മെഡൽ നേടിയത്​. 64 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ ദീപക്​ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ഏറ്റവും ​പ്രായം കുറഞ്ഞ പുരുഷതാരമായി. നിലവിൽ ഇന്ത്യ നാല്​ മെഡലുകളും നേടിയത്​ ഭാരോദ്വഹനത്തിലാണ്​. 

ആകെ 299 കിലോ ഉയർത്തിയ വെയിൽസി​​െൻറ ഗാരന്ത്​ ഇവാൻസാനിനാണ്​ ഇൗ ഇനത്തിൽ സ്വർണ്ണം. 297 കിലോ ഉയർത്തിയ ശ്രീലങ്കയുടെ ഡിസനായകെ വെള്ളി നേടി. ദീപക്​ 295 കിലോയാണ്​ ഉയർത്തിയത്​. ഇന്ന്​ വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സഞ്​ജിത ചാനു സ്വർണ്ണം നേടിയിരുന്നു.

Tags:    
News Summary - commonwealth games india fourth medal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.