വാരണാസി: കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് പൂനം യാദവിനെതിരെ ഇഷ്ടികകളും കല്ലുകലും ഉപയോഗിച്ച് ആക്രമണം. ശനിയാഴ്ചയാണ് സംഭവം. താരത്തിൻെറ അച്ഛനും അമ്മാവനും ആക്രമണത്തിൽ പരിക്കേറ്റു. പൊലീസ് എത്തിയാണ് പൂനത്തെയും കുടുംബത്തെയും ഇവിടെ നിന്നും മാറ്റിയത്.
സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് പൂനത്തെ സംരക്ഷിക്കാനെത്തിയതായും അക്രമികൾ രക്ഷപ്പെടുകയില്ലെന്നും പോലീസ് സൂപ്രണ്ട് അമിത് കുമാർ പറഞ്ഞു. യാദവിന്റെ ബന്ധുവും അയൽ ഗ്രാമ തലവനുമായുള്ള ഒരു പഴയ സ്വത്ത് തർക്കത്തിൽ നിന്നാണ് ഈ അക്രമമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ യാദവ് ഇടപെടാൻ ശ്രമിച്ചപ്പോൾ അവരും ആക്രമിക്കപ്പെടുകയായിരുന്നു. പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.