???????? ?????????

പാറ്റിന്‍സണും കോള്‍ടര്‍ നീലും ഓസീസ് ടെസ്റ്റ് ടീമില്‍

അഡ്ലെയ്ഡ്: പേസര്‍മാരായ ജെയിംസ് പാറ്റിന്‍സണും നതാന്‍ കോള്‍ടര്‍ നീലും വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ആസ്ട്രേലിയന്‍ ടീമില്‍ ഇടംനേടി. പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിനും വിരമിച്ച മിച്ചല്‍ ജോണ്‍സനും പകരക്കാരായാണ് രണ്ടു പേരെയും 12 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഈ മാസം 10 മുതല്‍ 14 വരെ ഹൊബാര്‍ട്ടിലാണ് ഒന്നാം ടെസ്റ്റ്. ന്യൂസിലന്‍ഡിനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് ജോഷ് ഹാസില്‍വുഡിനെ ടീമില്‍ നിലനിര്‍ത്തി. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പാറ്റിന്‍സണ്‍ ഓസീസ് ടെസ്റ്റ് ടീമില്‍ ഇടംനേടുന്നത്.
ടീം: ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, സ്റ്റീവന്‍ സ്മിത്ത്, ആഡം വോഗ്സ്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, പീറ്റര്‍ സിഡ്ല്‍, ജോഷ് ഹാസില്‍വുഡ്, ജെയിംസ് പാറ്റിന്‍സണ്‍, നതാന്‍ ലിയോണ്‍, നതാന്‍ കോള്‍ടര്‍ നീല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.