സൂപ്പര്‍ ഓവറിനൊടുവില്‍ ഇംഗ്ലീഷ് വൈറ്റ് വാഷ്


ഷാര്‍ജ: ത്രസിപ്പിച്ച പ്രകടനത്തിനൊടുവില്‍ സൂപ്പര്‍ ഓവറും കഴിഞ്ഞപ്പോള്‍ എന്നും ഓര്‍ത്തിരിക്കാവുന്ന പോരാട്ടമായി ഇംഗ്ളണ്ട്-പാകിസ്താന്‍ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരം. ഇരു ടീമുകളും ടൈയിലേക്ക് എത്തിയതോടെയാണ് സൂപ്പര്‍ ഓവര്‍ വിധി നിര്‍ണയിച്ചത്. അത് 3-0ത്തിന് വൈറ്റ്വാഷ് പരമ്പര ജയത്തിനും ഇംഗ്ളണ്ടിനെ അവകാശികളാക്കി. ഷാഹിദ് അഫ്രീദിയും ഉമര്‍ അക്മലും ഇറങ്ങിയ സൂപ്പര്‍ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുനല്‍കിയ ക്രിസ് ജോര്‍ദാനാണ് ഇംഗ്ളണ്ടിന്‍െറ ജയവഴി തുറന്നത്. തുടര്‍ന്ന് ബട്ലറും മോര്‍ഗനും ചേര്‍ന്ന് അഫ്രീദിയുടെ ബൗളിങ്ങില്‍ ആവശ്യമായ നാലു റണ്‍സ് അനായാസം സ്വന്തമാക്കി. നേരത്തേ, 155 റണ്‍സ് ലക്ഷ്യമാണ് ഇംഗ്ളണ്ട് പാകിസ്താനു മുന്നില്‍ വെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.