ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വീരേന്ദര്‍ സെവാഗിനെ അദ്ദേഹത്തിന്‍െറ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയില്‍ ബി.സി.സി.ഐ വ്യാഴാഴ്ച ആദരിച്ചു. ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിന്‍െറ ആദ്യദിനമായ വ്യാഴാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സെവാഗിന് ഉപഹാരം കൈമാറി. ഏറെക്കാലം ഇന്ത്യൻ ബാറ്റിങ്ങിൻറെ നേടുന്തൂണായിരുന്ന താരത്തിന് അർഹിക്കുന്ന വിടവാങ്ങലിന് അവസരമൊരുക്കിയില്ല എന്ന് ബി.സി.സി.ഐക്കെതിരെ വിമർശമുയർന്നിരുന്നു. തുടർന്നാണ് സെവാഗിൻറെ പ്രിയ ഗ്രൗണ്ടിൽ വെച്ച് അദ്ദേഹത്തിനായി ചടങ്ങൊരുക്കിയത്.
സെവാഗിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബി.സി.സി.ഐ ഡല്‍ഹി ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) കത്തയച്ചിരുന്നു. എന്നാല്‍, 17 വര്‍ഷം സെവാഗിന്‍െറ ഹോം അസോസിയേഷനായിരുന്ന ഡി.ഡി.സി.എ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ഒക്ടോബറിലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.