ഹൊബാര്‍ട്ട്: വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ ആസ്ട്രേലിയ ഇന്നിങ്സിനും 212 റണ്‍സിനും വിജയിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലത്തെി. ഡബ്ള്‍ സെഞ്ച്വറി നേടിയ ആദം വോഗ്സാണ് മാന്‍ ഓഫ് ദ മാച്ച്. സ്കോര്‍: ആസ്ട്രേലിയ 583/4 ഡിക്ള. വെസ്റ്റിന്‍ഡീസ്: 223 & 148. ഒന്നാം ഇന്നിങ്സില്‍ ഡാരന്‍ ബ്രാവോയുടെ സെഞ്ച്വറി (108) മാത്രമാണ് കരീബിയക്കാര്‍ക്ക് ആശ്വസിക്കാനുള്ള വക. നാലു വിക്കറ്റ് വീഴ്ത്തിയ ഹാസ്ല്‍വുഡും മൂന്നു വിക്കറ്റ് നേടിയ നഥാന്‍ ലിയോണും വിന്‍ഡീസിന്‍െറ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. പീറ്റര്‍ സിഡില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഫോളോ ഓണ്‍ വഴങ്ങിയ വിന്‍ഡീസ് നിരയില്‍ ംഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്‍െറ (94) ചെറുത്തുനില്‍പൊഴിച്ചാല്‍ മറ്റു വെല്ലുവിളികളൊന്നും ഓസീസിന് നേരിടേണ്ടിവന്നില്ല. രണ്ടാം ഇന്നിങ്സില്‍ പാറ്റിന്‍സണ്‍ അഞ്ചും ഹാസ്ല്‍വുഡ് മൂന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.