????????? ??????????? ????? ????????? ???????? ????? ???????????? ?????????????????? ??? ????????

നാഗ്പൂര്‍ പിച്ച്: ബി.സി.സി.ഐക്ക് ഐ.സി.സിയുടെ താക്കീത്

ദുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബി.സി.സി.ഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) താക്കീത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരില്‍ ഒരുക്കിയ പിച്ചിന്‍െറ നിലവാരം കുറവാണെന്ന് നേരത്തെ മാച്ച് റഫറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് ഐ.സി.സിയുടെ നടപടി.

സ്പിന്‍ ബൗളിങ്ങിനെ അമിതമായി പിന്തുണക്കുന്ന പിച്ചായിരുന്നു നാഗ്പൂരില്‍ ബി.സി.സി.ഐ ഒരുക്കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ വീണ 40 വിക്കറ്റുകളില്‍ 33 എണ്ണവും സ്പിന്നര്‍മാരായിരുന്നു നേടിയത്. മാച്ച് റഫറി ജെഫ് ക്രോയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതിന് ശേഷം ഐ.സി.സിയുടെ പിച്ച് മോണിറ്ററിങ് കമ്മിറ്റിയുടെ അന്വേഷണം റിപ്പോര്‍ട്ട് ശരിവെച്ചു. ഐ.സി.സി ചീഫ് ജനറല്‍ മാനേജര്‍ ജിയോഫ് അലഡൈസും മുഖ്യ മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെയും അടങ്ങുന്ന കമ്മിറ്റിയാണ് ജെഫ് ക്രോയുടെ റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്തിയത്. ഐ.സി.സി പിച്ച് മോണിറ്ററിങ് പ്രോസസിലെ സെക്ഷന്‍ അനുസരിച്ച് മോശം പിച്ചിന് താക്കീതോ അല്ലെങ്കില്‍ 15,000 ഡോളര്‍ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.

സ്പിന്‍ ബൗളിങ് അക്ഷരാര്‍ഥത്തില്‍ ബാറ്റ്സ്മാന്മാരെ വട്ടംകറക്കുന്നതാണ് നാഗ്പൂര്‍ ടെസ്റ്റില്‍ കണ്ടത്. മത്സരത്തില്‍ രണ്ട് ടീമിലെ ഒരു ബാറ്റ്സ്മാനും അര്‍ധസെഞ്ച്വറി പോലും നേടാനായില്ല. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ മുരളി വിജയ് നേടിയ 40 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.