ആന്‍ഡേഴ്സന് പരിക്ക്; ബോക്സിങ് ഡേ ടെസ്റ്റിനില്ല

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ളീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ കളിക്കില്ല. വലതുകാലിലെ പേശീവലിവിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയനായ താരത്തിന് കൂടുതല്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് 26ന് ഡര്‍ബനില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് നഷ്ടമാവുമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചത്. ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ സന്നാഹ മത്സരത്തിലും താരം കളിച്ചിരുന്നില്ല. ചൊവ്വാഴ്ചയിലെ പരിശോധനയിലാണ് പരിക്ക് വിശ്രമം നിര്‍ദേശിച്ചത്. ഇംഗ്ളണ്ടിന്‍െറ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ആന്‍ഡേഴ്സന്‍െറ അസാന്നിധ്യം ടീമിന് തിരിച്ചടിയാവും.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കേപ്ടൗണ്‍, ജൊഹാനസ്ബര്‍ഗ്, സെഞ്ചൂറിയന്‍ എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.