മരുന്നടി; കുശാല്‍ പെരേരക്ക് വിലക്കിന് സാധ്യത


കൊളംബോ: മരുന്നടിക്ക് പിടിയിലായ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേരയുടെ ക്രിക്കറ്റ് കരിയര്‍ വിലക്കിന്‍െറ നിഴലില്‍. ‘ബി’ സാമ്പ്ള്‍ പരിശോധനയിലും പോസിറ്റീവ് ഫലം പുറത്തുവന്നതോടെ താരത്തിന് നാലുവര്‍ഷം വിലക്ക് നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സാമ്പ്ള്‍ പരിശോധനയുടെ ആദ്യഫലം പോസിറ്റീവാണെന്നറിഞ്ഞതോടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍നിന്ന് താരത്തെ നാട്ടിലേക്ക് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ‘ബി’ സാമ്പ്ള്‍ റിപ്പോര്‍ട്ടും എതിരാവുന്നത്. കുശാല്‍ പെരേരയെ വിലക്കിയേക്കുമെന്ന് ഐ.സി.സി സൂചിപ്പിച്ചതായി ശ്രീലങ്കന്‍ സ്പോര്‍ട്സ് മന്ത്രി ദയാസിരി ജയശേഖര അറിയിച്ചു. അപ്പീല്‍ നല്‍കാനാണ് ശ്രീലങ്കയുടെ തീരുമാനം. താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ദയാസിരി അറിയിച്ചു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ കുശാല്‍ പെരേര കളിക്കില്ളെന്നുറപ്പായി.
കുമാര്‍ സംഗക്കാരക്ക് പിന്‍ഗാമിയായി പെരേരയെ വളര്‍ത്തിയെടുക്കുന്നതിനിടെയാണ് മരുന്നടി വില്ലനാവുന്നത്. മൂന്ന് ടെസ്റ്റും 51 ഏകദിനവും 22 ട്വന്‍റി20യും കളിച്ച പെരേര മികച്ച ബാറ്റ്സ്മാനായും പേരെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.