ഷാര്‍ജ: പാകിസ്താനെതിരെ മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 92 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ളണ്ട്. പാകിസ്താന്‍െറ ഒന്നാമിന്നിങ്സ് സ്കോറായ 234 മറികടക്കാന്‍ ഇംഗ്ളീഷുകാര്‍ക്ക് 12 റണ്‍സ് കൂടി മതി. 74 റണ്‍സുമായി ജെയിംസ് ടെയ്ലറും 37 റണ്‍സുമായി ജോണി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍. വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ളണ്ടിന് മൊയീന്‍ അലിയെ (14) പെട്ടെന്ന് നഷ്ടമായി. തുടര്‍ന്ന് വണ്‍ഡൗണായത്തെിയ ഇയാന്‍ ബെല്ലിനൊപ്പം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്നിങ്സ് നയിക്കാനുള്ള ശ്രമമായി. എന്നാല്‍, അര്‍ധശതകം തികക്കാനാകാതെ 49 റണ്‍സില്‍ കുക്ക് പുറത്തായി. 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കുക്കും ബെല്ലും ചേര്‍ന്ന് നേടിയത്. ക്യാപ്റ്റന് പകരക്കാരനായത്തെിയ ജോ റൂട്ടിന് (4) കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ന്നത്തെിയ ടെയ്ലര്‍, ബെല്ലിന് മികച്ച കൂട്ടായി. എന്നാല്‍, യാസിര്‍ ഷായുടെ ബൗളിങ്ങില്‍ കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് സ്റ്റംപ് ചെയ്ത് ബെല്ലിനെ പുറത്താക്കി. 40 റണ്‍സാണ് താരം നേടിയത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ ടെയ്ലറും ബെയര്‍സ്റ്റോവും ചേര്‍ന്നതോടെ ഇംഗ്ളണ്ടിന്‍െറ ഇന്നിങ്സ് കുഴപ്പമില്ലാതെ നീങ്ങി. 83 റണ്‍സാണ് ഇതുവരെ ഇരുവരുംകൂടി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.