ഷാര്‍ജ: നിവര്‍ന്നുനില്‍ക്കാനനുവദിക്കാതെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ളണ്ടിനെ എറിഞ്ഞുവീഴ്ത്തിയ പാകിസ്താന് ടെസ്റ്റ് പരമ്പര. അഞ്ചാം ദിനം 284 റണ്‍സ് ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ളണ്ടിന്‍െറ ചെറുത്തുനില്‍പ് 156 റണ്‍സില്‍ അവസാനിപ്പിച്ച് 127 റണ്‍സ് ജയംകുറിച്ചാണ് പാകിസ്താന്‍ പരമ്പര 2-0ത്തിന് സ്വന്തമാക്കിയത്.
മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം പോരില്‍ 178 റണ്‍സിനായിരുന്നു പാകിസ്താന്‍ ജയം. യാസിര്‍ ഷായുടെ നാലു വിക്കറ്റ് പ്രകടനവും ശുഐബ് മാലിക്കിന്‍െറ മൂന്നു വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ളണ്ടിനെ തകര്‍ത്തെറിഞ്ഞത്. സ്കോര്‍: പാകിസ്താന്‍ 234&355, ഇംഗ്ളണ്ട് 306&156.
രണ്ടിന് 46 എന്ന നിലയില്‍ അവസാനദിനം പോരാട്ടം പുനരാരംഭിച്ച ഇംഗ്ളണ്ടിന്‍െറ മധ്യനിര ആദ്യ സെഷനില്‍തന്നെ ഘോഷയാത്ര നടത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ ആറിന് 59 എന്ന നിലയിലേക്കുവരെ ടീം കൂപ്പുകുത്തി. ഒരറ്റത്ത് പിടിച്ചുനിന്ന ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അര്‍ധശതകവുമായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 63 റണ്‍സെടുത്ത കുക്ക് ഒമ്പതാമനായി തിരിച്ചുകയറി. വൈകാതെ പാക് ജയവുമത്തെി. പാകിസ്താന്‍െറ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ഓപണര്‍ മുഹമ്മദ് ഹഫീസ്(151) കളിയിലെ താരമായപ്പോള്‍ രണ്ട് മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റ് കൊയ്ത സ്പിന്നര്‍ യാസിര്‍ ഷാ പരമ്പരയിലെ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.