കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊന്നും സാധിക്കാതെപോയ നേട്ടം മുന്‍ ഇന്ത്യന്‍ ഓപണര്‍ വസീം ജാഫര്‍ സ്വന്തം പേരില്‍ കുറിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ 10,000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടമാണ് വിദര്‍ഭ ഓപണര്‍ സ്വന്തമാക്കിയത്. ഗ്രൂപ് എയില്‍ വിദര്‍ഭയുടെ ബംഗാളിനെതിരായ മത്സരത്തിന്‍െറ രണ്ടാം ദിനമാണ് വസീം ജാഫര്‍ 10,000 ക്ളബിന്‍െറ ശില്‍പിയായത്. ചരിത്രം കുറിക്കാന്‍ എട്ടു റണ്‍സുകൂടി മതിയായിരുന്ന താരം ബൗണ്ടറി പറത്തിയാണ് മാന്ത്രികസംഖ്യ തൊട്ടത്. 1996-97 സീസണില്‍ മുംബൈക്കായാണ് ജാഫര്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സീസണില്‍ വിദര്‍ഭ ടീമിലേക്ക് മാറി. 37 കാരനായ താരം 126ാം രഞ്ജി മത്സരത്തിലാണ് പുതുനേട്ടത്തിന് അവകാശിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.