മുംബൈ: ഈയിടെ വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന് ബി.സി.സി.ഐ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് ഇന്ത്യന്‍ വെടിക്കെട്ട് താരത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിരിക്കുന്നത്. സെവാഗിന്‍െറ പ്രിയഗ്രൗണ്ടായ ഡല്‍ഹി ഫിറോസ് ഷാ കോട്ലായിലെ അവസാന ടെസ്റ്റിലാണ് വിരമിക്കല്‍ ചടങ്ങ്.
നവംബര്‍ അഞ്ചിന് മൊഹാലിയിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപണിങ് ബാറ്റ്സ്മാനായ സെവാഗിന് വിരമിക്കാനുള്ള അവസരം ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നില്ല എന്ന് നേരത്തേ വിമര്‍ശമുയര്‍ന്നിരുന്നു.
ടെസ്റ്റില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് സെവാഗ്. 319 റണ്‍സാണ് ടെസ്റ്റിലെ സെവാഗിന്‍െറ ഉയര്‍ന്ന സ്കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ച ഒരേയൊരു ഇന്ത്യന്‍ താരവും വീരുവാണ്. മോശം പ്രകടനത്തെ തുടര്‍ന്ന് സെവാഗ് ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിരുന്നില്ല.
അമേരിക്കയില്‍ നടക്കുന്ന ഓള്‍ സ്റ്റാര്‍ സീരിസില്‍ സെവാഗ് പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഞായറാഴ്ച മുംബൈ വാംഗഢെയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനു ശേഷം ഈയിടെ വിരമിച്ച ഇന്ത്യന്‍ ബൗളര്‍ സഹീര്‍ഖാനും ബി.സി.സി.ഐ യാത്രയയപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.