ഹര്‍ഷ ഭോഗ്ലെ കളി പറയേണ്ടെന്ന് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഹര്‍ഷ ഭോഗ്ലെക്ക് ഇനിയും കാര്യം പിടികിട്ടിയിട്ടില്ല; എന്തു കാരണത്തിനാണ് ഐ.പി.എല്ലിന്‍െറ ഒമ്പതാം സീസണില്‍ കളി പറയുന്നതില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്ന്. കഴിഞ്ഞ എട്ടു സീസണിലും ഐ.പി.എല്ലില്‍ കളി പറഞ്ഞ ഹര്‍ഷയെ ഇത്തവണ കമന്‍േററ്റര്‍ പാനലില്‍നിന്ന് പുറത്തിരുത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതിന്‍െറ കാരണം ഇനിയും പുറത്തുവന്നിട്ടില്ല. കമന്‍േററ്റര്‍ പാനലില്‍നിന്ന് പുറത്താക്കിയ വിവരം ആരും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ളെന്ന് ഹര്‍ഷ പറഞ്ഞു. ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ളെങ്കില്‍ അത് അംഗീകരിക്കാന്‍ എനിക്കു കഴിയും. പക്ഷേ, എന്തു കാരണത്താലാണ് എന്നെ ഒഴിവാക്കിയതെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല’ -ഹര്‍ഷ തന്‍െറ ഫേസ്ബുക് പേജിലൂടെ പ്രതികരിച്ചു. 

‘കളിക്കാരോട് ഞാന്‍ പറയാറുണ്ട്, എന്‍െറ കമന്‍ററി കൊണ്ട് നിങ്ങള്‍ക്ക് ഒരു റണ്‍പോലും എടുക്കാനാകില്ല. ഒരു വിക്കറ്റ് വീഴ്ത്താനോ ഒരാളെ റണ്ണൗട്ടാക്കാനോ കഴിയില്ല. നിങ്ങളുടെ ജോലി കളിക്കുക എന്നതാണ്. എന്‍െറ ജോലി ആ കളിയെക്കുറിച്ച് പറയുക എന്നതും. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുന്നു. ഞാന്‍ എന്‍േറതും’ -ഹര്‍ഷ തുടരുന്നു. 

കമന്‍ററിക്കിടയില്‍ ഹര്‍ഷ ഭോഗ്ലെ ചില ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ചതാണ് പുറത്താകലിന് കാരണമെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ളാദേശിനെതിരെ ഇന്ത്യ ഒരു റണ്‍സിന് ജയിച്ചപ്പോള്‍ ഹര്‍ഷ ഇന്ത്യയെ പുകഴ്ത്തിയത് പോരാ എന്ന ആരോപണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തുവന്നിരുന്നു.  ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും ബച്ചനെ പിന്തുണച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.