മുംബൈ: തുടര്‍ച്ചയായ തോല്‍വികളില്‍ ബുദ്ധിമുട്ടുന്ന മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി. മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ലസിത് മലിംഗക്ക് ഐ.പി.എല്ലിന്‍െറ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. അടുത്ത നാലു മാസത്തേക്ക് വിശ്രമം വേണമെന്ന് മുംബൈ ഇന്ത്യന്‍സിന്‍െറ മെഡിക്കല്‍ വിഭാഗം അറിയിച്ചു. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ മുംബൈക്കുവേണ്ടി കളിക്കാന്‍ കഴിയാതിരുന്ന മലിംഗ ടീമിനൊടൊപ്പം ചേരാനായി വെള്ളിയാഴ്ച എത്തിയിരുന്നു.
അധികം വൈകാതെ മലിംഗക്ക് കളിക്കാനാവുമെന്ന് കോച്ച് റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അതിനിടെയാണ് പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ളെന്നും നാലുമാസം വിശ്രമം വേണമെന്നും നിര്‍ദേശിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സീസണില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടിലും തോറ്റ നിലവിലെ ചാമ്പ്യന്മാരായ മുംബൈ മലിംഗയുടെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ ലങ്കയുടെ വെസ്്റ്റിന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു മലിംഗയുടെ ഇടംകാലിന്‍െറ മുട്ടിന് പരിക്കേറ്റത്. മലിംഗയുടെ പരിക്ക് ശ്രീലങ്കന്‍ ടീമിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും ശ്രീലങ്കന്‍ താരത്തിന് കളിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.