പഞ്ചാബിന് കത്രികപ്പൂട്ട്

മൊഹാലി: കരുത്തരായ ധോണിപ്പടയെ നിലംപരിശാക്കിയ ആവേശത്തില്‍ കൊമ്പുകോര്‍ക്കാനത്തെിയ കിങ്സ് ഇലവന്‍ പഞ്ചാബിനെ വരിഞ്ഞുകെട്ടിയ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 139 റണ്‍സിന്‍െറ വിജയലക്ഷ്യം. മറുവശത്ത് വിക്കറ്റുകള്‍ മുറക്ക് കൊഴിയുമ്പോഴും അപരാജിതനായി നിന്ന ഷോണ്‍ മാര്‍ഷിന്‍െറ അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിനെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 138 റണ്‍സാണ് എടുത്തത്. സ്പിന്നര്‍മാരുടെ മികവിലാണ് കൊല്‍ക്കത്ത പഞ്ചാബിനെ നിയന്ത്രിച്ചത്. 

ടോസ് നേടിയ കൊല്‍ക്കത്തക്കാര്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോര്‍നെ മോര്‍കലും ഉമേഷ് യാദവും തുടക്കമിട്ട ബൗളിങ് ആക്രമണത്തെ കരുതലോടെയാണ് മുരളി വിജയും മനന്‍ വോറയും നേരിട്ടത്. ആദ്യ ഓവറിലെ നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചതുമാണ്. പക്ഷേ, നാലാമത്തെ ഓവറില്‍ മോര്‍ക്കലിന്‍െറ പന്ത് അടിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ശക്കീബുല്‍ ഹസന്‍ പിടിച്ച് വോറ പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സ്. 12 പന്തില്‍ വെറും എട്ട് റണ്‍സായിരുന്നു വോറയുടെ സംഭാവന. കഴിഞ്ഞ കളികളില്‍ ഫോം കണ്ടത്തൊന്‍ വിഷമിച്ച ഷോണ്‍ മാര്‍ഷ് പിടിച്ചുനിന്നപ്പോള്‍ പഞ്ചാബിന്‍െറ സ്കോര്‍ മെല്ളെ മുന്നോട്ടുനീങ്ങി. അതിനിടയില്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ സ്പിന്നര്‍മാരെ ഇറക്കിയ ഗംഭീറിന്‍െറ തന്ത്രം വിജയിച്ചു. പിയൂഷ് ചൗളയുടെ താഴ്ന്ന് തിരിഞ്ഞ ലെഗ്കട്ടറില്‍ മുരളിയുടെ സ്റ്റമ്പ് പിഴുതുവീണു. 22 പന്തില്‍ 26 റണ്‍സ് ചേര്‍ത്താണ് കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുരളി പുറത്തായത്. വിവാദ ബൗളിങ് ആക്ഷന്‍െറ കടമ്പ കടന്നത്തെിയ വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍െറ ഊഴമായിരുന്നു അടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയെ സുനില്‍ വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ കീപ്പര്‍ റോബിന്‍ ഉത്തപ്പക്ക് ക്യാച്ച്. 

ഇന്നലെ മൊഹാലിയില്‍ ഉത്തപ്പയുടെ പ്രകടനമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് ക്യാച്ചും ഒരു റണ്ണൗട്ടുമായി വിക്കറ്റിന് പിന്നില്‍ ഉജ്ജ്വല പ്രകടനമാണ് മുന്‍ ഇന്ത്യന്‍ താരമായ ഉത്തപ്പ കാഴ്ചവെച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.