?????????? ??????? ?????????????

ഐ.പി.എല്‍ വാതുവെപ്പ്: കോഴിക്കോട് നാലു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ലക്ഷങ്ങളുമായി ഐ.പി.എല്‍ വാതുവെപ്പ് സംഘം കോഴിക്കോട്ട് പിടിയില്‍. നോര്‍ത് അസി. കമീഷണര്‍ അഷ്റഫിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തലക്കുളത്തൂര്‍ സ്വദേശി ഹര്‍ഷാദ് (42), അരീക്കാട് സ്വദേശി ഹിഫ്സുല്‍റഹ്മാന്‍ (34), നല്ലളം സ്വദേശി ഷംസു (45), പഞ്ചാബിലെ ഗുരുദാസ്പൂര്‍ സദേശിയും വിദ്യാര്‍ഥിയുമായ മുഹമ്മദ് റാഷിദ് (31)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 5,02,000 രൂപയും രണ്ട് വാഹനങ്ങളും ആറ് ആഡംബര ഫോണുകളും പിടിച്ചെടുത്തു. 

സെയില്‍സ് ടാക്സ് ഓഫിസിന് സമിപത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലെ മൂന്നാംനിലയില്‍ എട്ടാം നമ്പര്‍ റൂമില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഐ.പി.എല്‍ ക്രിക്കറ്റ് മാച്ചിലെ ഓരോ ഓവറിനെസംബന്ധിച്ചും ഫോണില്‍ വാതുവെപ്പ് നടത്തുകയാണ് ഇവരുടെ രീതി. ഫോണിലെ വിവരങ്ങള്‍ കടലാസില്‍ കുറിച്ചിട്ട് വാതുവെപ്പിന്‍െറ തുക അടുത്തദിവസം കൈമാറുകയാണ് പതിവ്. ശനിയാഴ്ച പിടിച്ചെടുത്ത തുക വെള്ളിയാഴ്ച നടന്ന മത്സരത്തിന്‍േറതാണെന്ന് നടക്കാവ് എസ്.ഐ ഗോപകുമാര്‍ അറിയിച്ചു. ഓണ്‍ലൈനായുള്ള വാതുവെപ്പിന്‍െറ ഇടനിലക്കാരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ വാതുവെപ്പ് തുകയേക്കാള്‍ 2000 രൂപ അധികം വാങ്ങുകയാണ് പതിവ്. ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടത്തെണമെന്നും പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.