പുണെക്ക് തിരിച്ചുവരവ്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ മഴ വില്ലന്‍വേഷമണിഞ്ഞ മത്സരത്തില്‍ എം.എസ്. ധോണിയുടെ പുണെ സൂപ്പര്‍ ജയന്‍റ്സിന് ജയം. കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും മഴയത്തെിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 34 റണ്‍സിനായിരുന്നു പുണെയുടെ ജയം. തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ശേഷമാണ് ധോണിപ്പട നടുനിവര്‍ത്തുന്നത്.
മഴമൂലം ഒരു മണിക്കൂറിലേറെ വൈകിയ കളി 20 ഓവര്‍ തന്നെ നിശ്ചയിച്ചാണ് തുടങ്ങിയത്. ടോസിലെ ഭാഗ്യം സ്വന്തമാക്കിയ ധോണി എതിരാളിയെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപണര്‍ ശിഖര്‍ധവാന്‍െറ (56 നോട്ടൗട്ട്) ഒറ്റയാന്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ഏഴുപേര്‍ ഒറ്റയക്കത്തില്‍ മടങ്ങിയപ്പോള്‍ നമാന്‍ ഓജയും (18), ഭുവനേശ്വര്‍ കുമാറും (21) മാത്രമായിരുന്നു ആശ്വാസം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെക്ക് അജിന്‍ക്യ രഹാനെയെ (0) ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാംവിക്കറ്റില്‍ ഫാഫ് ഡു പ്ളെസിസും (30), സ്റ്റീവന്‍ സ്മിത്തും (46 നോട്ടൗട്ട്) ചേര്‍ന്ന് വിജയത്തോടടുപ്പിച്ചു. എം.എസ്. ധോണി (5) പുറത്തായതിനുപിന്നാലെ വീണ്ടും മഴയത്തെി. കാല്‍മണിക്കൂറോളം കാത്തിരുന്നശേഷം മഴനിയമത്തിലൂടെ പുണെയെ വിജയിയായി പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.