കറാച്ചി: മുന്‍ ക്യാപ്റ്റന്‍ യൂനുസ് ഖാന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ കാരണംകാണിക്കല്‍ നോട്ടീസ്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റായ പാകിസ്താന്‍ കപ്പിലെ പെരുമാറ്റദൂഷ്യത്തിന്‍െറ പേരിലാണ് പി.സി.ബിയുടെ നടപടി. ഏഴു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ടൂര്‍ണമെന്‍റില്‍ തുടര്‍ന്ന് കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഖൈബര്‍ പഖ്തൂന്‍ഖ്വ ക്യാപ്റ്റനായ യൂനുസ ്ഖാന്‍ മാച്ച് ഒഫീഷ്യലിന്‍െറ തീരുമാനത്തെ ധിക്കരിച്ചതിന്‍െറ പേരില്‍ ഒന്നിലേറെ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ബി പരാതി തയാറാക്കിയത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയായും ചുമത്തിയിരുന്നു.താരം ക്ഷമാപണം നടത്തിയതിനാല്‍ പി.സി.ബി മാപ്പുനല്‍കിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒളിമ്പിക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.